അബുജ: വടക്കന്‍ നൈജീരിയയില്‍ മൈദുരുരിയിലെ ഫാക്റ്ററിക്കു നേരേ ബോകൊ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്കു പരുക്ക്. ഗം അറബിക് ഫാക്റ്ററിക്കു നേരേയാണ് ആക്രമണം ഉണ്ടായത്.
ബുധാനാഴ്ച രാത്രിയായിരുന്നു സംഭവം. കനത്ത മഴയ്ക്കിടെയായിരുന്നു ആക്രമണമെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആക്രമണ ശേഷം ഇവര്‍ ഫാക്റ്ററി കൊള്ളയടിച്ചു. ബൊക്കോ ഹാറം തീവ്രാവദികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ജനുവരിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 180 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: