വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ എയ്ഡ്സിനെതിരായുള്ള പോരാട്ടത്തിന് അമേരിക്ക 150 മില്ല്യണ്‍ ഡോളര്‍ നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് അറിയിച്ചു. എയ്ഡ്സ് രഹിത തലമുറക്കുവേണ്ടി തങ്ങള്‍ പോരാടുമെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹിലരി പറഞ്ഞു.
അന്തര്‍ദ്ദേശീയ എയ്ഡ്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിലരി. ലോകത്താകമാനം 34.2 മില്ല്യണ്‍ ജനത എച്ച്ഐവി ബാധിതരാണ്. കഴിഞ്ഞവര്‍ഷം 2.5 മില്ല്യണ്‍ ജനതക്ക് എയ്ഡ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി വൈറസുകള്‍ എവിടെനിന്നാണ് വരുന്നതെന്ന് കണ്ടെത്തുകയാണ് പുതിയ ലക്ഷ്യമെന്നും ഹിലരി പറഞ്ഞു.
എയ്ഡ്സിനെ ഇല്ലാതാക്കുവാനാണ് തങ്ങള്‍ പോകുന്നത്. എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടികളിലൂടെ ഒരു പരിധിവരെ ഇതിന്റെ വൈറസ് പടരുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നും ഹിലരി പറഞ്ഞു.
എച്ച്ഐവി ബാധിതരായ മുഴുവന്‍ പേരിലും ഇതിന്റെ ചികിത്സ എങ്ങനെ എത്തിക്കാനാകുമെന്നാണ് കോണ്‍ഫറന്‍സില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നല്ല രീതിയിലുള്ള ചികിത്സ ഒരാളുടെ ജീവന് നിലനിര്‍ത്തുകയും മറ്റുള്ളവരിലേക്ക് ഇത് പടരുന്നത് കുറയ്ക്കാനും സാധിക്കുമെന്ന് കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി.
എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടി പുതിയ ഒരുതരം മാര്‍ഗമാണ് തങ്ങള്‍ നോക്കിക്കാണുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: