തിരുവനന്തപുരം: സേവനം ഔദാര്യമല്ല അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സേവന അവകാശ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബില്ല് അവതരിപ്പിച്ചത്. ഇന്നു തന്നെ സബ്ജക്ട് കമ്മറ്റിക്ക് വിടും. ഈ സമ്മേളനം പിരിയുന്നതിന് മുന്‍പു തന്നെ ബില്ല് പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നു പൊതുജനങ്ങള്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കണമെന്നാണു ബില്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ മുതല്‍ 5000 രൂപ വരെ പിഴ നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. എന്നാല്‍ ബില്ല് ഉദ്യോഗസ്ഥരില്‍ അടിച്ചേല്പിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബില്‍ പാസായ ശേഷം സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തും. ഇതിനു ശേഷമേ ബില്‍ നടപ്പാക്കൂ. ബില്ലിന്റെ പരിധിയില്‍ വരുന്ന സേവനങ്ങളെക്കുറിച്ചു വിശദ വിജ്ഞാപനമിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ അവസാനിപ്പിക്കുന്ന അവസാന ദിനമായ ബുധനാഴ്ച ബില്‍ പാസാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: