കൂത്താട്ടുകുളം: അയല്‍ വാസിയുടെ പിടിവാശിമൂലം പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത വികലാംഗയും മന്ദബുദ്ധിയും ആയ പെണ്‍കുട്ടിയ്ക്ക് നിഷേധിയ്ക്കപ്പെട്ടത് നടപ്പുവഴി. തിരുമാറാടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ പെരിയപ്പുറം പള്ളിക്കുന്നേല്‍ അനില്‍ കുമാറിന്റെ മകള്‍ രേഷ്മയ്ക്കാണ് ഈ ദുര്‍ഗ്ഗതി. സ്കൂളില്‍ പോലും പോകാനവാതെ വീട്ടില്‍തന്നെ ഇരിക്കേണ്ട ഗതികേടിലാണിപ്പോള്‍. റോഡില്‍ നിന്നും 150 മീറ്റര്‍ ദൂരം പാറകളും കല്ലുകളും നിറഞ്ഞ നടപ്പുവഴിയാണ് ഉണ്ടായിരുന്നത്. 42 വര്‍ഷമായി ഉപയോഗിച്ചു വരുന്നതും ആധാരത്തിലുള്ളതുമായ ഈ വഴി അയല്‍വാസി രണ്ട്വര്‍ഷം മുമ്പ് കെട്ടി അടച്ചിരുന്നു. പോലീസില്‍ പരാതി നല്കിയപ്പോള് വഴിതുറന്നുവെങ്കിലും വഴിയില്‍ കുപ്പിച്ചില്ലുകള്‍ വിതറിയാണ് വിരോധം തീര്‍ത്തത്. തുടര്‍ന്ന് കളക്ടര്‍ക്ക് പരാതിനല്‍കിയപ്പോള്‍ വഴി ശരിയാക്കി കൊടുക്കുവാന്‍ മൂവാറ്റുപുഴ ആര്‍ഡിഒ നല്കിയ ഉത്തരവിനെതിരെ അയല്‍വാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. പരാതികളുടെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍ രേഷ്മ വീട്ടില്‍ ഇരിപ്പായി. പള്ളിക്കുന്ന് ഭാഗത്തെ നിര്‍ധനരായ മൂന്ന് കുടുംബങ്ങളാണ് ഈ വഴി ഉപയോഗിച്ചുവരുന്നത്. രണ്ട് അടി വീതിയുള്ള ഈ വഴിയിലൂടെ രണ്ട്പേര് പോലും പിടിച്ചാല്‍ നില്‍ക്കാത്ത രേഷ്മയെ വളരെ ബുദ്ധിമുട്ടിയാണ് അമ്മ ബിനി നടത്തി കൊണ്ട് വരുന്നത്. പല ദിവസങ്ങളിലും ബാലന്‍സ് തെറ്റി 10 അടിയോളം താഴ്ചയിലേക്ക് വീണിട്ടുണ്ട്. എസ്എസ്എ സൗജന്യമായി നല്കിയ വീല്‍ച്ചെയര്‍ ഉണ്ടെങ്കിലും അതു കൊണ്ടുപോകുവാന്‍ പോലും വീതിയില്ല. പിറവം സനേഹഭവന് വിദ്യാര്‍ത്ഥിനിയാണ് രേഷ്മ. പഞ്ചായത്ത് മുന്‍കൈ എടുത്ത് ഇരുകൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചെങ്കിലും അയല്‍വാസി എത്താത്തതിനാല്‍ തീരുമാനം ഉണ്ടായില്ല. ഈ സാഹചര്യം നില്‍ക്കേ ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി പി.എം.മനോജ്, കൂത്താട്ടുകുളം മേഖല ജനറല്‍ സെക്രട്ടറി പി.സി.അജയഘോഷ്, ബിജെപി നേതാവ് മോഹനന് കരോട്ട് എന്നിവര്‍ രേഷ്മയുടെ വീട് സന്ദര്‍ശിച്ചു. ഇരുവീട്ടുകാരുമായി ചര്‍ച്ചകള്‍ നടത്തി. താല്‍ക്കാലികമായി വഴിനടക്കുന്നതില്‍ തടസ്സം ഇല്ലെന്ന് വഴിതടസപ്പെടുത്തിയ അയല്‍ വാസി ഉറപ്പുനല്‍കി. കൂടാതെ തുടര്‍ച്ചകളിലൂടെ കാര്യങ്ങള്‍ പരിഹരിക്കാം എന്നും സമ്മതിച്ചു. പ്രശ്നത്തില്‍ ആവശ്യമെങ്കില്‍ രേഷ്മക്ക് ആവശ്യമായ നിയമസഹായം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: