ന്യൂദല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ ജസ്വന്ത് സിംഗ് നാമനിര്‍ദേശപത്രിക നല്കി. വരണാധികാരിയായ ടി.കെ. വിശ്വനാഥന് മുന്‍പാകെയാണ് ജസ്വന്ത് സിംഗ് നാമനിര്‍ദേശ പത്രിക നല്‍കിയത്. മൂന്ന് സെറ്റ് നാമനിര്‍ദേശ പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്.
എന്‍.ഡി.എ ചെയര്മാന് എല്‍.കെ. അദ്വാനി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ശരത് യാദവ്, അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് ജസ്വന്ത് സിംഗ് പത്രിക സമര്‍പ്പിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ ചരിത്ര നിമിഷങ്ങളാണെന്നായിരുന്നു പത്രിക സമര്‍പ്പിച്ച ശേഷം ജസ്വന്ത് സിംഗിന്റെ പ്രതികരണം.
ജസ്വന്ത് സിംഗിന്റെ എതിര്‍സ്ഥാനാര്‍ഥിയായ ഹാമിദ് അന്‍സാരി കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: