കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് തലസ്ഥാനത്ത് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ റെയ്ഡ് തുടരുന്നു. എറണാകുളം ജില്ലയില്‍ ഇന്ന് നടന്ന പരിശോധനയില്‍ ഏഴ് ഹോട്ടലുകള്‍ കൂടി അടച്ചുപൂട്ടി. ഇതോടെ ജില്ലയില്‍ പൂട്ടിയ ഹോട്ടലുകളുടെ എണ്ണം 12 ആയി. കായംകുളത്തെ കെ എസ് ആര് ടി സി കാന്റീന് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്കി. കൊല്ലത്ത് 12 കടകളില്‍ നിന്ന് പഴയ ഭക്ഷണം പിടിച്ചെടുത്തു.
ചങ്ങനാശേരിയില്‍ ആരോഗ്യവകുപ്പിന്റെ പിരശോധനയില്‍ രണ്ട് ഹോട്ടലുകള്‍ പൂട്ടി. ജില്ലാ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തിലും ഹെല്‍ത്ത് സ്ക്വാഡിന്റെ നേതൃത്വത്തിലുമാണ് റെയ്ഡ് നടക്കുന്നത്. പെരുമ്പാവൂര്‍, കൂത്താട്ടുകുളം ഭാഗങ്ങളിലും റെയ്ഡ് നടന്നു. കൂത്താട്ടുകളത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടു ഹോട്ടലുകള്‍ പൂട്ടിച്ചു. പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള രണ്ടു ഹോട്ടലുകളാണ് പൂട്ടിച്ചത്. ഇന്നു രാവിലെ 7.30 മുതലാണ് റെയ്ഡ് ആരംഭിച്ചത്. രണ്ടു സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ അഞ്ചു ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നവയാണ് അടച്ചു പൂട്ടിയ ഹോട്ടലുകള്‍. പാമ്പാക്കുട ബ്ലോക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോണി ജോണിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബാബു കുര്യാക്കോസ്, ഷാജി. കെ.സി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വില്‍സണ്‍ മാത്യു, സോണി തോമാസ്, ബിജു എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കൊച്ചിയില്‍ സൗത്ത് റെയില്വെസ്റ്റേഷന് സമീപത്തെ നളന്ദ ഹോട്ടലും കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപമുള്ള ഹോട്ടല്‍ റോളക്സും ഉദ്യോഗസ്ഥര്‍ സീല്‍ വെച്ചു. അടുക്കളയില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നളന്ദ ഹോട്ടല്‍ പൂട്ടിച്ചത്. കൊച്ചി നഗരത്തില്‍ പലയിടങ്ങളിലെയും ഷവര്‍മ വില്‍പ്പനശാലകള്‍ മോശം സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാല്‍ ഷവര്‍മ വില്പന തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഫുഡ് സേഫ്റ്റി ഡിസൈനേറ്റഡ് ഓഫീസര്‍ എ. അജിത്കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളും ഷവര്‍മ വില്‍ക്കുന്ന സ്ഥലങ്ങളുമുള്‍പ്പെടെ മുപ്പതോളം ഇടങ്ങളിലാണ് രണ്ടു ദിവസമായി പരിശോധന നടത്തിയത്. നിരവധി ഹോട്ടലുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. വീണ്ടും പരിശോധനക്കെത്തുമ്പോള്‍ സ്ഥിതി മെച്ചപ്പെട്ടതായി കണ്ടെത്തിയില്ലെങ്കില്‍ ഈ ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: