Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാപ്പില്ലാത്ത മനുഷ്യക്കുരുതി

Janmabhumi Online by Janmabhumi Online
Jul 18, 2012, 10:08 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തില്‍ വരുംനാളുകളില്‍ കലാലയാന്തരീക്ഷം എന്താകുമെന്ന വ്യക്തമായ മുന്നറിയിപ്പാണ്‌ തിങ്കളാഴ്ച ചെങ്ങന്നൂരില്‍നിന്നുണ്ടായിരിക്കുന്നത്‌. യുഡിഎഫിന്റെ തണലില്‍ മതതീവ്രവാദ സംഘടനകളും അവരുടെ വൈതാളികരും എന്തും ചെയ്യാന്‍ മടിക്കില്ലെന്നവര്‍ തെളിയിച്ചിരിക്കുകയാണ്‌. എബിവിപി ചെങ്ങന്നൂര്‍ നഗര്‍ യൂണിറ്റ്‌ പ്രസിഡന്റായ വിശാല്‍കുമാറിനെ ക്യാമ്പസ്ഫ്രണ്ട്‌ എന്ന ഭീകരസംഘത്തില്‍പ്പെട്ടവര്‍ കുത്തിക്കൊന്നുകൊണ്ടാണ്‌ കലാലയവര്‍ഷത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌. തിങ്കളാഴ്ച രാവിലെ 11ഓടെ ക്രിസ്ത്യന്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വീകരണം നല്‍കവെ എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെയാണ്‌ സായുധരായ എന്‍ഡിഎഫ്‌-ക്യാംപസ്‌ ഫ്രണ്ട്‌ ഗുണ്ടാസംഘം ചാടിവീണത്‌. യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വിശാല്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റിരുന്നു. അരയുടെ പിന്‍ഭാഗത്ത്‌ ഇടതുവശത്തായാണ്‌ വിശാലിന്‌ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. പുലര്‍ച്ചെ രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലേറ്റ കുത്തില്‍ ആന്തരാവയവങ്ങള്‍ക്കുണ്ടായ മുറിവാണ്‌ മരണകാരണമായതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കോളേജില്‍ നവാഗതരെ വരവേല്‍ക്കാന്‍ എല്ലാ വര്‍ഷവും സരസ്വതി പൂജ നടത്തിയാണ്‌ എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നത്‌. തിങ്കളാഴ്ച ഇതിനായി സരസ്വതി ദേവിയുടെയും വിവേകാനന്ദന്റെയും ചിത്രം വച്ച്‌ പുഷ്പങ്ങളുമായി എബിവിപി പ്രവര്‍ത്തകര്‍ നിന്നപ്പോള്‍ ‘കാവിക്കൊടി പിടിക്കുന്ന പട്ടികളെ വളര്‍ത്തില്ല’ എന്ന്‌ ആക്രോശിച്ച്‌ വടിവാളെടുത്ത്‌ വീശുകയായിരുന്നു. സരസ്വതി ദേവിയുടെയും വിവേകാനന്ദന്റെയും ചിത്രങ്ങള്‍ നശിപ്പിച്ചു.

കോളേജിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി നാസിംന്റെ നേതൃത്വത്തില്‍ 9 ബൈക്കുകളിലായി വടിവാള്‍, കത്തി, ആസിഡ്‌ ബള്‍ബ്‌ തുടങ്ങിയ ആയുധങ്ങളുമായെത്തിയ 20 അംഗ സംഘമായിരുന്നു ആക്രമണം നടത്തിയതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. വിശാല്‍ കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്‌എസ്‌ കോളേജിലെ ഒന്നാംവര്‍ഷ ഇലക്ട്രോണിക്സ്‌ വിദ്യാര്‍ത്ഥിയാണ്‌. 20 വയസ്സുപോലും തികയാത്ത ഈ ചെറുപ്പക്കാരനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട്‌ നിഷ്ഠുരമായി വെട്ടിയവരെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടും അക്രമികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത്‌ ഗൗരവമുളവാക്കുന്നതാണ്‌. അക്രമികളോടുള്ള അമര്‍ഷത്തിന്റെ പ്രതിഫലനമാണ്‌ ചൊവ്വാഴ്ചത്തെ ആലപ്പുഴ ജില്ലാ ബന്ദ്‌. ഇന്ന്‌ എബിവിപി വിദ്യാഭ്യാസ ബന്ദ്‌ നടത്തുകയാണ്‌. വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം വെറുക്കുന്നതും രാജ്യത്തിനുതന്നെ വന്‍ ആപത്ത്‌ വരുത്തുന്നതുമായ സംഘടനയാണ്‌ എന്‍ഡിഎഫ്‌- കാമ്പസ്‌ ഫ്രണ്ട്‌ എന്നീ അക്രമിസംഘമെന്ന്‌ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. മൂവാറ്റുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയെറിഞ്ഞ അതേ ലാഘവത്തോടെയാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ നേരെ ചെങ്ങന്നൂരില്‍ കൊടുവാള്‍വീശിയിട്ടുള്ളത്‌. ഭീകരന്മാര്‍ക്ക്‌ ഭരണതലത്തിലുള്ള സ്വാധീനവും പോലീസില്‍ ലഭിക്കുന്ന സൗജന്യങ്ങളും സൗകര്യമായെടുത്തിരിക്കുകയാണ്‌. ആരെയും കുത്താനും കൊല്ലാനും ആര്‍ക്കുനേരെയും കുതിരകയറാനും തങ്ങള്‍ക്ക്‌ ലൈസന്‍സുണ്ടെന്ന ധാരണയാണ്‌ മതതീവ്രവാദ സംഘടനകള്‍ക്കുള്ളത്‌. എന്‍ഡിഎഫ്‌-കാമ്പസ്‌ ഫ്രണ്ട്‌ എന്നിവയുടെ അരങ്ങേറ്റം തന്നെ അക്രമം അഴിച്ചുവിട്ടുകൊണ്ടാണ്‌. നിരവധി കോളേജുകളില്‍ ഇതിനകം അവര്‍ സായുധാക്രമണം നടത്തി. പുറത്തുനിന്നുള്ള ഗുണ്ടാസംഘങ്ങളാണ്‌ ഇത്തരം അക്രമങ്ങള്‍ക്ക്‌ പ്രേരണയും പിന്തുണയും നല്‍കുന്നത്‌. മതത്തിന്റെ മറവിലുള്ള ഈ തീക്കളി തടയാന്‍ മുസ്ലീംനേതൃത്വം തയ്യാറായില്ലെങ്കില്‍ ഗുരുതരമായപ്രത്യാഘാതങ്ങളാണ്‌ ഉണ്ടാകാന്‍ പോകുന്നതെന്നവര്‍ ഓര്‍ക്കണം. പോലീസും സര്‍ക്കാരും പ്രശ്നത്തെ ലാഘവമായി കണ്ടാല്‍ ആരുവിചാരിച്ചാലും അടക്കാനാവാത്ത പ്രതിഷേധവും പ്രതികാരവും ഉണ്ടാകുമെന്നവര്‍ മനസിലാക്കണം. വിശാല്‍ എബിവിപിക്ക്‌ മാത്രമല്ല ഒരു നാടിന്റെ തന്നെ പ്രിയങ്കരനായ ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു. വിശാലിന്റെ കുരുതിക്ക്‌ ഉത്തരവാദികളാരായാലും അവര്‍ കനത്തവിലതന്നെ നല്‍കേണ്ടിവരുമെന്ന്‌ മനസ്സിലാക്കണം.

മുസ്ലീം തീവ്രവാദ സംഘടനയായ ക്യാമ്പസ്‌ ഫ്രണ്ടിനെ ക്യാമ്പസുകളില്‍ നിന്നും നിരോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ക്യാമ്പസ്‌ ഫ്രണ്ട്‌ കേരളത്തിലെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലംമുതല്‍ തന്നെ ഇതിന്റെ ആപത്ത്‌ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരോ അധികൃതരോ അന്നത്‌ ചെവിക്കൊണ്ടില്ല. അതിന്റെ ഫലമാണ്‌ എബിവിപി പ്രവര്‍ത്തകനായ വിശാലിന്റെ കൊലപാതകത്തിലെത്തി നില്‍ക്കുന്നത്‌. ലൗജിഹാദ്‌ പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ കലാലയങ്ങളെയും വിദ്യാലയങ്ങളെയും നശിപ്പിക്കുന്ന മതതീവ്രവാദ സംഘടനയാണ്‌ ക്യാമ്പസ്‌ ഫ്രണ്ട്‌. യുഡിഎഫ്‌ സര്‍ക്കാരിലെ പ്രബല ഘടകകക്ഷിയായ മുസ്ലീം ലീഗിന്റെ തണലിലാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌, യുവജന വിഭാഗമായ ക്യാമ്പസ്‌ ഫ്രണ്ട്‌, രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ എന്നിവ പ്രവര്‍ത്തിക്കുന്നത്‌. കലാലയങ്ങളെ വര്‍ഗീയ ചേരിതിരിവില്‍ പെടുത്തി കൊലക്കളമാക്കാനാണ്‌ ഈ സംഘടനകള്‍ ലക്ഷ്യമിടുന്നത്‌. കേരളത്തിന്റെ കലാലയങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ്‌ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്‌. ഇവരെ ഇങ്ങനെ അഴിഞ്ഞാടാന്‍ ഉത്തരവാദിത്തമുള്ള ഒരുഭരണകൂടവും തയ്യാറാവുകയില്ല. ജനങ്ങളോടും നാട്ടിനോടും പ്രതിബദ്ധതയുള്ളവരാണ്‌ ഭരണത്തിലുള്ളതെങ്കില്‍ കാമ്പസ്‌ ഫ്രണ്ടെന്ന കാട്ടാളന്മാരെ തളയ്‌ക്കുകതന്നെ വേണം. മതത്തിന്റെ മറവില്‍ എല്ലാ കാളസര്‍പ്പങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ നോക്കുന്ന മുസ്ലീംലീഗ്‌ നിയന്ത്രിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‌ അത്‌ സാധിക്കുകമോ? സാധിച്ചാല്‍ നല്ലത്‌. ഇല്ലെങ്കില്‍ അപകടമാണെന്ന്‌ അറിയിക്കുകയാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

Kerala

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

India

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

India

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം
Kerala

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

പുതിയ വാര്‍ത്തകള്‍

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies