ബെയ്റൂട്ട്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ സിറിയന്‍ പ്രതിരോധമന്ത്രി ദാവൂദ് രെജിഹ കൊല്ലപ്പെട്ടു. മന്ത്രിമാരുടെയും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉന്നതതല യോഗം നടക്കുമ്പോഴായിരുന്നു ചാവേറാക്രമണം.
ആക്രമണത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ സുരക്ഷാ സേനയിലുണ്ടായിരുന്നയാളാണ് ചാവേറായി പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. മുന്‍ സൈനിക മേധാവി കൂടിയായിരുന്ന രെജിഹ ഒരുവര്‍ഷം മുമ്പാണ് സിറിയയുടെ പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റത്. സിറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനായി ബുധനാഴ്ച യു.എന്‍ സുരക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് ആക്രമണം.
അതിനിടെ, പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെയുള്ള വിമതസേനയുടെ സായുധ പോരാട്ടം മുറുകുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അസാദിന്റെ ശക്തി കേന്ദ്രമായ തലസ്ഥാനമായ ഡമാസ്കസിന്റെ നിയന്ത്രണം പിടിക്കാനുള്ള അന്തിമയുദ്ധം ആരംഭിച്ചതായി വിമതസേനയായ ഫ്രീ സിറിയന്‍ ആര്‍മി പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ വെടിവച്ചിട്ടതായും വിമതര്‍ അവകാശപ്പെട്ടിരുന്നു. ഡമാസ്കസിനായുള്ള പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ലെന്നും തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്നാണിതെന്നും വിതമനേതൃത്വം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലില്‍ 70 സിറിയന്‍ സൈനികരെ വധിച്ചതായി വിമതര്‍ വെളിപ്പെടുത്തി. അസാദിനെതിരേ 16മാസമായി ജനാധിപത്യ പ്രക്ഷോഭകര്‍ നടത്തുന്ന പോരാട്ടത്തില്‍ ഇതിനകം 17000 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: