വാഷിംഗ്ടണ്‍: അഫ്ഗാനിലും പാക്കിസ്ഥാനിലും യു.എസ് പുതിയ അംബാസഡര്‍മാരെ നിര്‍ദേശിച്ചു. ജെയിംസ് .ബി. കണിങ്ഹാം അഫ്ഗാനിലും റിച്ചാര്‍ഡ്. ജി. ഓള്സണ് പാക്കിസ്ഥാനിലും പുതിയ അംബാസഡര്‍മാരാകും. പ്രസിഡന്റ് ബരാക്ക് ഒബാമയാണ് ഇരുവരുടെയും പേര് നിര്‍ദേശിച്ചത്.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2008 മുതല്‍ 2011 വരെ അമേരിക്കയുടെ യു.എ.ഇ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള റിച്ചാര്‍ഡ്. ജി. ഓള്സണ് ഇതിനുശേഷം കാബൂളിലെ യു.എസ് എംബസിയില്‍ വികസന സാമ്പത്തിക കാര്യ കോ-ഓര്‍ഡിനേറ്റിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കാബൂളിലെ യു.എസ് എംബസിയില്‍ ഡെപ്യൂട്ടി അംബാസഡര്‍ ആയിരുന്നു ജെയിംസ് ബി കണിങ്ഹാം. 2005 മുതല്‍ 2008 വരെ ഹോങ്കോംഗിന്റെ യുഎസ് കോണ്‍സുല്‍ ജനറല്‍ ആയും 2008 മുതല്‍ 2011 വരെ ഇസ്രേലിന്റെ യുഎസ് അംബാസഡര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: