വാഷിംഗ്ടണ്‍: എയ്ഡ്സിനെതിരെ 30 വര്‍ഷമായി നടക്കുന്ന പോരാട്ടത്തിനൊടുവില്‍ ആദ്യത്തെ പ്രതിരോധമരുന്നിന് അമേരിക്കന്‍ ഭക്ഷ്യ-മരുന്ന് വകുപ്പിന്റെ അംഗീകാരം. എയ്ഡസ് രോഗത്തിന് കാരണമായ എച്ച്ഐവി വൈറസിന്റെ വ്യാപനം തടയുന്ന ‘ട്രുവാഡ’ എന്ന ഗുളികക്കാണ് അംഗീകാരം.
എച്ച്ഐവി ബാധിതരായ മാതാപിതാക്കളുടെ മക്കളുമായും എച്ച്ഐവി ബാധിതരുമായി ലൈംഗിക ബന്ധത്തിലേര്പ്പെടുന്നവരിലേക്ക് വൈറസ് വ്യാപനം തടയുന്ന മരുന്നാണിത്. എച്ച്ഐവി ബാധിതരല്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന ആദ്യത്തെ പ്രതിരോധമരുന്നാണ് ട്രുവാഡ.
2004 ലാണ് ആദ്യമായി രോഗബാധിതരില്‍ ട്രുവാഡ ഉപയോഗിച്ചു തുടങ്ങിയത്. തുടര്‍ന്ന് 2010 ല്‍ എച്ച്ഐവി ബാധ വരാതിരിക്കാനും ട്രുവാഡ സഹായകമാകുമെന്നും കണ്ടെത്തി. വൈറസ് ബാധ ഇല്ലാത്തവര്‍ക്ക് മുന്‍കരുതലായി ഉപയോഗിക്കാവുന്ന ആദ്യമരുന്നാണിത്. ഒന്നര ദശകമായി 50.000 പേരാണ് പ്രതിവര്‍ഷം എച്ച്ഐവി ബാധിതരാകുന്നതെന്നാണ് കണക്ക്.
വൈറസ് ബാധിതനായ ആളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ട്രുവാഡ പ്രതിരോധമരുന്ന് ഉപയോഗിക്കുന്ന ആള്‍ക്ക് 75 ശതമാനം വരെ വൈറസ് വ്യാപനം തടയാന്‍ കഴിയും. അമേരിക്കയുടെ അംഗീകാരം ലഭിക്കുന്നതിന് മുമ്പേ ചില ഡോക്ടര്‍മാര്‍ ഈ മരുന്ന് കുറിച്ച് നല്‍കിയിട്ടുണ്ട്.
എന്നാല്‍ എയ്ഡഡ് ഹെല്‍ത്ത് കീയര്‍ ഫൗണ്ടേഷന് ട്രുവാഡക്ക് അംഗീകാരം നല്‍കരുതെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്നിന് അമേരിക്കന്‍ ഭക്ഷ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ വൈറസ് ബാധിച്ചവരോടുള്ള അവഗണനയും അവരുടെ കുടുംബ ജീവിതം തകരുന്നതും ഒരു പരിധിവരെ അവസാനിക്കുമെന്ന വിശ്വാസത്തിലാണ് ശാസ്ത്ര ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: