ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ച് മൂന്നു പേര് വെന്തുമരിച്ചു. നാലു യാത്രക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ജയ്പൂരില്‍ നിന്നു 200 കിലോമീറ്റര്‍ അകലെ രാജ്ഗഡിനു സമീപമാണ് അപകടം നടന്നത്.
ജോഥ്പൂരില്‍ നിന്നു 15 യാത്രക്കാരുമായി രാജ്ഗഡിലേയ്ക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊള്ളലേറ്റു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലു യാത്രക്കാരുടെ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: