പെരുമ്പാവൂര്‍: കഴിഞ്ഞ കുറെ നാളുകാളായി പെരുമ്പാവൂരിലെ ഹിന്ദുക്കളോടും സംഘടനകളോടും പെരുമ്പാവൂര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ഹിന്ദുവിരുദ്ധനടപടികള്ക്കെതിരെ 19ന് രാവിലെ 10ന് പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തും. ഹിന്ദുഐക്യവേദി കുന്നത്തുനാട് താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാര്‍ച്ചില്‍ ബിജെപി ദേശീയ സമിതി അംഗം എം.ടി.രമേഷ്, ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിനെ തങ്ങളാണ് നിയന്ത്രിക്കുന്നത് എന്നവകാശപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ വക്താവായി പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്നും ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ ജനുവരി 17ന് പെരുമ്പാവൂര്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്ര മൈതാനത്ത് നടന്ന ഗോഹത്യയിലെ പ്രതികളെ പിടികൂടിയെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊണ്ടത്. എന്നാല്‍ ഫെബ്രുവരി 4ന് ക്ഷേത്രമൈതാനത്ത് നടന്ന പരിഹാരകര്മ്മങ്ങളിലും ധര്‍മ്മരക്ഷാ സമ്മേളനത്തിലും പങ്കെടുത്ത വിശ്വാസികളായ ഹിന്ദുക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇത്രയും ഹീനമായ കൃത്യത്തെ ഹിന്ദു-മുസ്ലീം വര്ഗീയതായായി ചിത്രീകരിച്ച് നിരപരാധികളായ ഹിന്ദുക്കള്‍ക്കെതിരെ സിഐയുടെ നിര്‍ദ്ദേശപ്രകാരം കേസെടുക്കുകയായിരുന്നുവെന്നും ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
അല്ലപ്ര ഓര്‍ണയില്‍ ഭീകരവാദികളുടെ നിര്‍ദ്ദേശമനുസരിച്ച് ഹിന്ദുഐക്യവേദിയുടെ കൊടിയും കൊടിമരവും നശിപ്പിക്കുന്നതിന് ഇതേ ഉദ്യോഗസ്ഥന് കൂട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ പട്ടികജാതി യുവാക്കള്‍ക്കെതിരെ താലിബാന് നയം സ്വീകരിച്ച ഭീകരവാദികള്ക്കനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇത്തരം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം നോക്കിയല്ല മറിച്ച് ഹിന്ദുവാണെന്ന കാരണത്താലാണ് ഒരാളെ പ്രതിയാക്കുന്നതെന്നും ഹൈന്ദവ സംഘടനാ നേതാക്കള്‍ പറയുന്നു. കാസര്‍കോട് രാജരാജേശ്വരി ക്ഷേത്രത്തിലെ വിളക്കിന് മുകളില്‍ പോത്തിന്റെ തലവെട്ടിവച്ച ഭീകരവാദികളെ പെരുമ്പാവൂരിലെ പ്രമുഖ ബേക്കറിയില്‍ നിന്നാണ് പിടികൂടിയത്. ഈ ഭീകരവാദികളെക്കുറിച്ചുള്ള യാതൊരു വിവരവും മാധ്യമങ്ങള്‍ക്ക് പോലും നല്‍കാതെ ഇവരെ ഒളിപ്പിച്ച ബേക്കറിക്ക് സംരക്ഷണം നല്‍കാനാണ് പോലീസ് തയ്യാറായത്. ഏറ്റവും ഒടുവിലായി ഹിന്ദുസഹോദരിമാരുടെ ബോധവല്‍ക്കരണത്തിനായി വിശ്വഹിന്ദുപരിഷത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ എടുത്തുമാറ്റിയിരുന്നു. ഇതേ സ്ഥാനങ്ങളില്‍ തീവ്രവാദ ബന്ധമുള്ള പോസ്റ്ററുകള്‍ ഇതിനുമുമ്പും ഉണ്ടായിരുന്നെങ്കിലും ആരും നടപടി എടുത്തിരുന്നില്ല. പെരുമ്പാവൂര്‍ മേഖല തീവ്രവാദികള്‍ക്ക് സ്വൈര്യവിഹാര കേന്ദ്രമാക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി അഡ്വ.സജീവ് പി.മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: