തൊടുപുഴ:ഇടുക്കി പഴയരിക്കണ്ടത്തു കാര്‍ തോട്ടിലേക്കു മറിഞ്ഞു നാലു പേര് മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ (പത്ത്), ആല്‍ഫ (ഏഴ്) എന്നിവരാണ് മരിച്ചത്.മൃതശരീരങ്ങള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍.ബിന്ദുവിന്റെ വീട്ടിലേക്കു പോകുംവഴിയായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ തോട്ടില്‍നിന്ന് വെള്ളമെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്.ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. പോലീസ് സ്ഥലത്തെത്തി മൃതദേങ്ങള്‍ ഇടുക്കി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ ആകാം അപകടം നടന്നതെന്ന് കരുതുന്നു. രാത്രി പത്തോടെ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: