തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു തന്നെ ആയിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സിയെ (ഡല്‍ഹി മെട്രൊ റെയ്ല് കോര്പ്പറേഷന്) തന്നെ ഏല്‍പ്പിക്കുമെന്നു മന്ത്രി ആര്യാടന് മുഹമ്മദ്.മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതി അംഗീകരിച്ചതോടെ കൊച്ചി മെട്രൊയുടെ ഡയറക്റ്റര്‍ ബോര്‍ഡിന്റെ ഘടനയില്‍ മാറ്റം വരും.കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചും സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചും പ്രതിനിധികളെ ഉള്‍പ്പെടുത്തി ബോര്‍ഡ് പുനഃസംഘടിപ്പിക്കും.ആഗോള ടെന്‍ഡറിനു പകരം ‘ടേണ്‍ കീ’സംവിധാനത്തിലാകും കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്.സിയെ ഏല്‍പ്പിക്കുന്നത്. ഇതനുസരിച്ച് ഡി.എം.ആര്.സി ഓരോ ഘട്ടത്തിന്േറയും നിര്‍മാണം പൂര്‍ത്തിയാക്കി കൊച്ചി മെട്രോയെ ഏല്‍പ്പിക്കുകയും ബില്‍ തുക ഈടാക്കുകയും ചെയ്യുംബോര്ഡിന്റെ ചെയര്മാന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആളായിരിക്കുംനിലവിലെ ഡയറക്ടര്‍ ബോര്‍ഡിന്റെ അവസാന യോഗമാണ് ചൊവ്വാഴ്ച നടന്നത്മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ബാബു, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, കൊച്ചി മെട്രോ എം.ഡി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: