യാങ്കൂണ്‍: മ്യാന്മര് പ്രതിപക്ഷ നേതാവ് ആങ്ങ്സാന്‍ സൂകി ആദ്യ പാര്‍ലമെന്റ് രംഗപ്രവേശം നടത്തി. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സൂകിയുടെ രംഗപ്രവേശം ഏറെ ശ്രദ്ധ നേടിയിരുന്നു. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും സൂകി അഭിസംബോധന നടത്തി. രാജ്യത്തിനുവേണ്ടി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ചടങ്ങിനുശേഷം സൂകി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ട് ദശാബ്ദത്തെ കൊടുംക്രൂരതകള്‍ക്കുശേഷം വീട്ടുതടങ്കലില്‍നിന്ന് മോചിതയായ സൂകി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ചരിത്രവിജയം നേടി സൂകി പാര്‍ലമെന്റിന്റെ കവാടത്തിലെത്തി. ഇന്നലെ ആദ്യ രംഗപ്രവേശം കഴിഞ്ഞതോടെ വീണ്ടുമൊരു ചരിത്രംകൂടി സൃഷ്ടിക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: