കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യ പ്രതിയായ കൊടി സുനിക്ക് തോക്ക് നിര്‍മ്മിച്ചു നല്കിയ ആളെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. റോക്കറ്റ് തങ്കച്ചന് എന്ന് അറിയപ്പെടുന്ന കേളകം തടത്തില്‍ തങ്കച്ചനാണ് അറസ്റ്റിലായത്.
13,000 രൂപയ്ക്കാണ് തങ്കച്ചന് കൊടി സുനിക്ക് തോക്കും കഠാരയും നിര്‍മ്മിച്ചു നല്‍കിയത്. മുടക്കോഴി മലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കൊടി സുനിയുടെ കൈയില്‍ നിന്നും പോലീസ് തോക്ക് കണ്ടെടുത്തിരുന്നു. ഈ തോക്ക് നിര്‍മിച്ചു നല്കിയതു തങ്കച്ചനാണെന്നു ചോദ്യം ചെയ്യലില്‍ കൊടി സുനി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കുകയും ചെയ്തിരുന്നു.
കൊടി സുനിക്കു തോക്ക് കൈമാറാന്‍ ഇടനിലക്കാരായ രണ്ടു സി.പി.എം പ്രാദേശിക നേതാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘത്തിന്റെ തെരച്ചില്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: