കൊച്ചി: മലയാളം ഒന്നാംഭാഷയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. രണ്ടാമത്തെ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം ്യൂനടപ്പിലാക്കുവാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജ് സെന്റിനറി ഹാളില്‍ ്യൂനടന്ന ജഗതിക് കോംഗ്കിണി സംഘടന്റെ (ജെകെഎസ്) കേരള പ്രദേശ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്.
മാതൃഭാഷ ഒന്നാം ഭാഷയാക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ അവഗണിക്കുകയാണ്. മാതൃഭാഷയെ മറന്നാല്‍ സ്വന്തം അമ്മയെ മറക്കുന്നതിന് തുല്യമാണ്. ഇതിലൂടെ സ്വന്തം പിറവിയെ തന്നെയാണ് മറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാഷ എന്നത് മനുഷ്യസംസ്ക്കാരത്തിന്റെ കാതലാണ്. ഭാഷയ്ക്കു്രെയുള്ള കടന്നുകയറ്റങ്ങള്‍ സാംസ്ക്കാരിക അധിനിവേശമായി കണക്കാക്കണം. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ഇംഗ്ലീഷും ഹിന്ദിയും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന കേന്ദ്രസര്‍ക്കാരിന്റെ നിപാടിനോട് സംസ്ഥാന സര്‍ക്കാരും യോജിച്ചിരിക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്യ-ദ്രാവിഡ ഭാഷകളുടെ സമന്വയമായ കോംഗ്കിണി രാജ്യത്തെ മുക്കാല്‍കോടി ജനങ്ങളുടെ മാതൃഭാഷയാണ്. അറേബ്യന്‍ മേഖലയില്‍നിന്നും ക്രമാനുഗതമായി വികസിച്ച് ഇന്ത്യയിലെത്തിയ കോംഗ്കിണിക്ക് കോംഗ്കണ്‍,ഗോവ,കാസര്‍ഗോഡ് മേഖലകളിലും പോര്‍ച്ചുഗല്‍,ആഫ്രിക്ക എന്നിവിടങ്ങളിലും കാര്യമായ സ്വാധീനമുണ്ടെന്നും വിഎസ് പറഞ്ഞു. ജഗതിക് കോംഗ്കിണി സംഘടന് ചെയര്മാന് കെ.കെ.ഉത്തമന്, പ്രസിഡന്റ് തൊമസിഞ്ഞോ കാര്‍ഡോസോ, ജനറല്‍ സെക്രട്ടറി എറിക് ഒസാറിയോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് കോംഗ്കിണി ഭാഷയുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: