കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ രണ്ടു ബോംബ് സ്ഫോടനങ്ങളില്‍ 14 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. കാണ്ടഹാര്‍ പ്രവിശ്യയില്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന ബോംബില്‍ തട്ടി മിനിവാന്‍ പൊട്ടിത്തെറിച്ചാണ് ആദ്യ സ്ഫോടനം ഉണ്ടായത്.
രണ്ടാമത്തെ സ്ഫോടനത്തില്‍ ട്രാക്ടര്‍ പൂര്‍ണമായും തകര്‍ന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരുമേറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ സാധാരണക്കാര്‍ക്കു നേരേ വന്‍ ആക്രമണമാണ് ഉണ്ടായത്. 3,021 പേരാണു വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ആദ്യ നാലു മാസത്തെ കണക്കു പ്രകാരം സാധാരണക്കാര്‍ക്കു നേരേയുള്ള ആക്രമണത്തില്‍ 36 ശതമാനം കുറവു രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: