ന്യൂദല്‍ഹി: എസ്.എഫ്.ഐ ദേശീയ നേതൃത്വത്തിനെതിരെ ജെ.എന്‍.യു ഘടകം രംഗത്തെത്തി. എം.എം.മണിയുടെ പ്രസംഗം, ടി.പി.ചന്ദ്രശേഖരന് വധം എന്നീ വിഷയങ്ങളില്‍ എസ്.എഫ്.ഐ നേതൃത്വം മൗനം പാലിച്ചെന്ന് ജെ.എന്‍.യു ഘടകം കുറ്റപ്പെടുത്തി.
രാഷ്ട്രീയ നിലപാടു വിശദീകരണത്തിനായി ക്യാംപസില്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് എസ്.എഫ്.ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 2007നു ശേഷം സിപിഎം സ്വീകരിച്ച നയവ്യതിയാന നിലപാടുകളെ വിമര്‍ശിക്കാന്‍ രംഗത്തെത്തിയില്ലെന്നും ജെ.എന്‍.യു ഘടകം കുറ്റപ്പെടുത്തുന്നു.
യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിക്ക് സി.പി.എം പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു ബ്രാഞ്ചില്‍ നിന്നും 15 പേര് രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: