കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറി കേസുമായി ബന്ധപ്പെട്ട് കെ.എ.റൗഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു.
ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് റൗഫ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനാല്‍ തനിക്ക് സര്‍ക്കാര്‍ നിയമപരിരക്ഷ നല്‍കണം. ഐസ്ക്രീം കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടും കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് റൗഫ് മുഖ്യമന്ത്രിയോട് പറഞ്ഞു.
ഐസ്ക്രീം കേസ് അട്ടിമറിയെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് കഴിഞ്ഞ ദിവസം റൗഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ തന്റെ വ്യവസായ സംരംഭങ്ങള്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പൂട്ടിക്കാന്‍ ശ്രമിക്കുന്നതായും റൗഫ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: