ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസ്-വീനസ് വില്യംസ് സഖ്യം നേടി. ഫൈനലില്‍ ആന്‍ഡ്രി ലവാക്കോവ- ലൂസി റാഡെക്ക സഖ്യത്തെയാണു വില്യംസ് സഹോദരിമാര്‍ തോല്‍പ്പിച്ചത്. സ്കോര്‍: 6-1, 5-7, 6-2.
ഇരുവരുടെയും അഞ്ചാം ഡബിള്‍സ് കിരീടമാണ്. വനിതാ സിംഗിള്‍സില്‍ പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്‍സ്കയെ തോല്‍പ്പിച്ച് സെറീന കിരീടം നേടിയിരുന്നു. വിംബിള്‍ഡണില്‍ ഏഴാം ഫൈനലാണ് സെറീന കളിച്ചത്. അതില്‍ 2002, 2003, 2009, 2010 വര്‍ഷങ്ങളില്‍ ജേത്രിയായി. അഞ്ചുവട്ടം ഓസ്ട്രേലിയന്‍ ഓപ്പണും മൂന്നുവട്ടം യു.എസ്.ഓപ്പണും ഒരുതവണ ഫ്രഞ്ച് ഓപ്പണും നേടിയിട്ടുണ്ട്.
പതിനാലാം ഗ്രാന്സ്ലാം വിജയമാണ് സെറീന ശനിയാഴ്ച സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: