തിരുവനന്തപുരം : വിദേശത്തുനിന്നും കേരളത്തിലെ സന്നദ്ധ സംഘടനകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്തിയത് 425 കോടി രൂപ. 436 സംഘടനകള്‍ക്കാണ് ഇത്രയും പണം വന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദേശ പണം എത്തിയിരിക്കുന്നത് കെ.പി. യോഹന്നാന്റെ തിരുവല്ലയിലുള്ള ബിലിവേഴ്സ് ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്കാണ്. 159,91,67,620 രൂപയാണ് ഒരു വര്‍ഷം മാത്രം യോഹന്നാന് ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പണം വന്നിരിക്കുന്ന ജില്ലയും പത്തനംതിട്ടയാണ്. 195 കോടിയാണ് പത്തനംതിട്ട ജില്ലയിലേക്ക് വിദേശത്തുനിന്നും എത്തിയിരിക്കുന്നത്. 11 എന്‍ജിഒകള്‍ക്കാണ് ഈ പണം വന്നിരിക്കുന്നത്. എല്ലാം ക്രിസ്ത്യന്‍ സംഘടനകളാണ്. 39 കോടി രൂപ എത്തിയ കോഴിക്കോട് രണ്ടാം സ്ഥാനത്തും 23 കോടി രൂപ വിദേശത്തുനിന്നെത്തിയ തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 3,78,933 സന്നദ്ധ സംഘടനകളാണ്. ഇതില്‍ 18,142 സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 436 സംഘടനകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം വിദേശത്തുനിന്നും പണം കിട്ടയത്.
436 സംഘടനകളില്‍ 385 എണ്ണവും ക്രിസ്ത്യന്‍ സഭകളാണ്. ഒമ്പത് എണ്ണം മാത്രമാണ് ഹിന്ദുക്കളുടേതായ സംഘടനകള്‍. 42 എണ്ണം മുസ്ലിം മാനേജ്മെന്റിന്റെ സംഘടനകളാണ്. 2010ലെ ഫോറിന് കോണ്ട്രിബ്യൂഷന് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമേ സന്നദ്ധസംഘടനകള്‍ക്ക് വിദേശത്തുനിന്നും സഹായം കൈപ്പറ്റാന്‍ കഴിയൂ. ലഭിച്ച പണത്തിന്റെ വരവ് ചെലവ് ഇനങ്ങള്‍ അതാത് വര്‍ഷം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ കണക്ക് പരിശോധിക്കും. കണക്ക് ഹാജരാക്കിയ സന്നദ്ധസംഘടനകളാണ് 436. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 18142 സംഘടനകളില്‍ എത്രകോടി വ്യവസ്ഥാപിതമായ രീതിയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയെന്നതിന് വ്യക്തതയില്ല.
ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയ 57 സന്നദ്ധ സംഘടനകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏഴെണ്ണം ഒഴികെ എല്ലാം ക്രൈസ്തവ സംഘടനകളാണ്. ഹിന്ദുസംഘടനകള്‍ രണ്ടെണ്ണം മാത്രം. മുസ്ലീം സംഘടനകളില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് കാന്തപുരം മുസ്ലിയാരുടെ സംഘടനയായ കാരന്തൂര്‍ മര്‍ക്കസിനാണ് (12,97,03,139), ഹിന്ദുസംഘടനകളില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് മാലക്കര ശ്രീവിദ്യാസമിതിക്കാണ് (29,90,48,400).
ഡിവൈന്‍ ചില്‍ഡ്രന്‍സ് ഹോം, പൂജപ്പുര (1,15,23,467), ലാറ്റിന്‍ ആര്‍ച്ച് ബിഷപ്പ് ഹൗസ്, വെള്ളയമ്പലം (1,62,26,278), ടിഎസ്എസ്എസ് ആര്‍ച്ച് ബിഷപ്പ് ഹൗസ്, വെള്ളയമ്പലം (2,20,88,633), ബെറ്റ്സയ്ദ വുമണ്‍സ് സൊസൈറ്റി, വിഴിഞ്ഞം (2,24,72,002), ഡെയില്‍വ്യൂ, ആര്യനാട് (2,52,20,552), വിംഗ്സ് ഓഫ് ഫ്ലൈ, വെള്ളനാട് (2,88,76,988), ശിവാനന്ദ ആശ്രമം, നെയ്യാര്‍ഡാം (1,04,85,715), കത്തോലിക്ക കൗണ്‍സില്‍ ചര്‍ച്ച്, നീണ്ടകര (2,66,11,074), ശ്രീവിദ്യാ സമിതി, മാലക്കര (29,90,48,400), ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരി, മണക്കാല (2,11,28,407), സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, മഞ്ചാടി (1,92,61,916), കത്തോലിക്ക ഡയോസിസ്, പാല (25,56,77,485), സിഎസ്ഐ ട്രസ്റ്റ്, മേലുകാവ്, മറ്റം (1,74,27,327), സെന്റ് തോമസ് മിഷന്, മേപ്പാറ (5,33,43814), കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (11,16,91,173), ക്ലാരറ്റ് ഭവന്, കുറവിലങ്ങാട് (4,16,31,599), പ്രിസണ്‍ ഫെലോഷിപ്പ്, വടവാതൂര്‍ (1,07,02,073), കാഞ്ഞിരപ്പള്ളി രൂപത (29,88,82,492), മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി, പറുത്തോട് (11,40,19,490), ഇന്റര്‍കോളീജിയറ്റ് പ്രെയര്‍ ഫെലോഷിപ്പ്, ചങ്ങനാശ്ശേരി (1,08,17,380), ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ്, ചിങ്ങവനം (7,34,52,038), സെയ്വേ ഫാമിലി, പാറപ്പുറം (18,48,57,350), സൊസൈറ്റി ഫോര്‍ റിലീഫ്, കോലഞ്ചേരി (1,38,98,636), സെന്റ് ജോസ്ഫ് വിദ്യാഭവന്, ഇടപ്പള്ളി (1,5601,605), വിന്സന്റേറിയന് കോണ്ഗ്രിഗേഷന്, ഇടപ്പള്ളി (1,53,32,929), പീരുമേട് ഡെവലപ്പ്മെന്റ് സൊസൈറ്റി (2,25,37,358), സെന്റ് ജോസഫ് ഹോസ്പിറ്റല്‍, കട്ടപ്പന (1,36,64,458), ഇടുക്കി രൂപത (1,27,09,729), ഡിവൈന്‍ ട്രസ്റ്റ്, മുരിങ്ങൂര്‍ (2,02,96,462), ഡയറക്ടറേറ്റ് ഓഫ് സെമിത്തേരിയല്‍ സിസ്റ്റേഴ്സ് (1,10,74,989), തൃശൂര്‍ രൂപത (3,30,21,987), വോയ്സ് ഓഫ് ഗോസ്പല്‍, തൃശൂര്‍ (1,34,98,854), ജൂബിലി മിഷന് ആശുപത്രി, തൃശൂര്‍ (1,90,71,30,39), വാടാനപ്പള്ളി ഓര്‍ഫനേജ് (3,63,26,184), കോട്ടപ്പുറം ഡെവലപ്പ്മെന്റ് സൊസൈറ്റി (1,27,44,729), സെന്റ് ജോസഫ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, കൊടുങ്ങല്ലൂര്‍ (1,05,46,965), മുതലമട ട്രസ്റ്റ്, പാലക്കാട് (3,44,65,026), ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (1,88,25,085), കോഴിക്കോട് രൂപത (1,73,46,434), സെന്റ് തോമസ് പ്രോവിന്‍സ്, കോഴിക്കോട് (3,70,84,341), ഓഫര്‍, കല്ലായി (6,13,02,660), സിയോണ്‍ പ്രോവിന്‍സ്, കോഴിക്കോട് (1,62,22,196), കാരന്തൂര്‍ മര്‍ക്കസ് (12,97,03,139), കോഴിക്കോട് റോമന്‍ കത്തോലിക്ക രൂപത (2,75,77,492), ജെസ്യൂട്ട് സൊസൈറ്റി (1,48,81,504), സിറാജുല്‍ ഹുങ്കാ, കുറ്റ്യാടി (1,10,31,907), ഇസ്ലാഹിയ അസോസിയേഷന്, മുക്കം (1,65,02,141), സലാഫി ചാരിറ്റബിള്‍ ട്രസ്റ്റ് ,കൊടുവള്ളി (1,19,61,205), ബത്തേരി രൂപത (1,10,94,492), മാനന്തവാടി രൂപത (2,06,68,625), വയനാട് മുസ്ലിം ഓര്‍ഫനേജ് (3,25,68,890), സ്നേഹനികേതന്‍, കണ്ണൂര്‍ (2,17,86,737), കണ്ണൂര്‍ രൂപത (2,00,11,775) എന്നീ സംഘടനകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപ വിദേശത്തുനിന്നും വാങ്ങിയവര്‍.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: