Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം സിബിഐ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2012, 11:11 am IST
in Uncategorized

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ്‌ കെ.ടി. ജയകൃഷ്ണന്‍മാസ്റ്ററുടെ വധക്കേസ്‌ സിബിഐക്ക്‌ വിടും. ഇതു സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. സിബിഐ അന്വേഷണം സംബന്ധിച്ച ഉത്തരവ്‌ ഉടനിറങ്ങും. കേസ്‌ അട്ടിമറിച്ചതിന്‌ ഉന്നത്‌ പോലീസുകാരുള്‍പ്പെടെ പ്രതിക്കൂട്ടിലാകുമെന്നതിനാല്‍ സിബിഐ അന്വേഷണത്തിന്‌ വിടുന്നതിന്‌ പോലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജയകൃഷ്ണന്‍മാസ്റ്റര്‍ വധം സിബിഐ അന്വേഷിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടിലാണ്‌ അന്വേഷണത്തിന്‌ യുഡുഎഫ്‌ സര്‍ക്കാര്‍ തയ്യാറായത്‌.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ മുഖ്യപ്രതിയും പാട്യം സ്വദേശിയുമായ ടി.കെ. രജീഷ്‌ പ്രത്യേക അന്വേഷണ സംഘത്തിന്‌ നല്‍കിയ മൊഴിയെ തുടര്‍ന്നാണ്‌ ജയകൃഷ്ണന്‍ വധക്കേസ്‌ പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്‌. ബിജെപിയും കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം സിബിഐക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.ജയകൃഷ്ണന്റെ മാതാവ്‌ കൗസല്യ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ നേരില്‍ കണ്ട്‌ കേസ്‌ പുനരന്വേഷിക്കണമെന്ന്‌ ആവശ്യപെട്ടിരുന്നു.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസില്‍ പിടിയിലായവരില്‍ ഒരാള്‍മാത്രമാണ്‌ യഥാര്‍ത്ഥപ്രതിയെന്നാണ്‌ ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷ്‌ പോലീസിന്‌ മൊഴിനല്‍കിയിരിക്കുന്നത്‌. താനും അച്ചാരുപറമ്പത്ത്‌ പ്രദീപനും അടങ്ങിയ സംഘമാണ്‌ ക്ലാസ്‌ മുറിയില്‍ ജയകൃഷ്ണന്‍മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയത്‌. പ്രതികളുടെ പട്ടിക പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കി നല്‍കുകയായിരുന്നു.

1999 ഡിസംബര്‍ ഒന്നിനാണ്‌ ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ്മുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ പ്രദീപന്‍, സുന്ദരന്‍, ഷാജി, ദിനേശ്ബാബു, രാജന്‍, കെ.കെ. അനില്‍കുമാര്‍, പറയങ്കണ്ടി സജീവന്‍ എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. ഇതില്‍ സുന്ദരന്‍, രാജന്‍ എന്നിവരെ തെളിവിന്റെ അഭാവത്തില്‍ സെഷന്‍സ്‌ കോടതി വെറുതെവിട്ടു. സജീവന്‍ ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരെ സെഷന്‍സ്കോടതി വധശിക്ഷയ്‌ക്ക്‌ വിധിച്ചു.

എന്നാല്‍ അപ്പീല്‍ കോടതി ഇവരുടെ ശിക്ഷ ജീവപര്യന്തമാക്കി. കേസ്‌ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ പ്രദീപന്‍ ഒഴിച്ചുള്ളവര്‍ കുറ്റവിമുക്തരായി. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട പ്രദീപനെ കാലാവധി പൂര്‍ത്തിയാകുന്നതിന്‌ മുമ്പെ പി. ജയരാജന്‍, പി.ശശി എന്നിവരടങ്ങിയ ജയില്‍ ഉപദേശകസമിതി നല്‍കിയ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ വിട്ടയക്കുകയായിരുന്നു.

സ്വന്തംലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും വിഫലം; ശരണ്യയെ കണ്ടെത്താനായില്ല

ജ്ഞാന ഭാരതത്തിന്റെ ദൗത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.