കോഴിക്കോട്: സിപിഎമ്മിനെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജില്ലാസെക്രട്ടറിയേറ്റംഗം കൂടി അറസ്റ്റിലായതോടെ കേസില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളുടെ എണ്ണം പതിനഞ്ചായി. ആകെ 55 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ്ചെയ്തത്. പാര്‍ട്ടി കോട്ടകള്‍ പൊളിച്ച് അന്വേഷണസംഘം അറസ്റ്റ്ചെയ്തവരില്ഏരിയാ, ലോക്കല്‍, ബ്രാഞ്ച് കമ്മറ്റി നേതാക്കളും ഉള്‍പ്പെടും.
കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്, പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തന്, ജില്ലാകമ്മറ്റി അംഗവും ഒഞ്ചിയം ഏരിയാസെക്രട്ടറിയുമായ സി.എച്ച്.അശോകന്, ഏരിയാകമ്മറ്റി അംഗം കെ.കെ. കൃഷ്ണന്, ലോക്കല്‍കമ്മറ്റി അംഗങ്ങളായ കെ.സി. രാമചന്ദ്രന്, പടയംകണ്ടി രവീന്ദ്രന്, ജ്യോതിര്ബാബു , തലശ്ശേരി ഏരിയാകമ്മിറ്റി അംഗം പി.പി. രാമകൃഷ്ണന്, ബ്രാഞ്ച് സെക്രട്ടറിമാരായ വടക്കയില്‍ മനോജ്, ഇ.എം.ഷാജി എന്നിവരാണ് അറസ്റ്റിലായ സിപിഎമ്മിന്റെ ചുമതലവഹിക്കുന്നവര്‍.
അറസ്റ്റിലായവരില്‍ പാര്‍ട്ടി അധികാരഘടനയിലെ ഏറ്റവും ഉന്നതനാണ് ഇന്നലെ അറസ്റ്റിലായ പി.മോഹനന്. ടി.പി. വധത്തില്‍ പങ്കില്ലെന്നുള്ള നേതൃത്വത്തിന്റെ ആണയിടല്‍ തുടരെതുടരെയുള്ള പാര്‍ട്ടി നേതാക്കളുടെ അറസ്റ്റോടെ പരിഹാസ്യമായിരിക്കുയാണ്. മറ്റ് രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ പാര്‍ട്ടി കൊടുക്കുന്ന ഡമ്മിപ്രതികളില് അന്വേഷണം ഒതുങ്ങുമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ ആദ്യമായി പിഴക്കുകയാണ്.
ടി.പി കൊല്ലപ്പെട്ട മെയ് 4ന്റെ പതിനൊന്നാം ദിവസമാണ് ആദ്യമായി ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗം പടയന്‍കണ്ടി രവീന്ദ്രന് അറസ്റ്റിലാകുന്നത്. ഫോണ്‍ രേഖകളില്‍ നിന്നും കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രന്റെ പങ്ക് വെളിപ്പെട്ടതോടെ അന്വേഷണം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകനിലെത്തി. തുടര്‍ന്ന് തലശ്ശേരി ഏരിയാകമ്മറ്റി അംഗം പി.കെ.കുഞ്ഞനന്തന് എന്നിവരുടെ പങ്കും പുറത്താവുന്നു. പി.മോഹനന്റെ നിര്‍ദ്ദേശപ്രകാരമാണ് കെ.സി.രാമചന്ദ്രന് ചന്ദ്രശേഖരന് വധം നടപ്പാക്കാന്‍ കുഞ്ഞനന്തനെ സമീപിച്ചത്. മോഹനനെ ഫോണില്‍വിളിച്ച് പാര്‍ട്ടി തീരുമാനമാണെന്ന് ബോധ്യപ്പെടുത്തിയതായും കുഞ്ഞനന്തന് മൊഴി നല്‍കിയിരുന്നു. സംസ്ഥാന നേതാക്കളുടെ സമ്മതത്തോടെയല്ലാതെ പി.മോഹനന് ഇത്തരമൊരു ഓപ്പറേഷന് തുനിയില്ലെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: