ഭോപ്പാല്‍: ബി.ജെ.പി നേതാവ് ഉമാഭാരതിക്ക് വധഭീഷണി. ഉത്തര്‍പ്രദേശ് നിയമസഭാംഗമായ ഉമാഭാരതിക്ക് ഫോണിലൂടെയാണ് ഭീഷണിയെത്തിയത്. അനൂജ് ശ്രീവാസ്തവ എന്ന് പരിചയപ്പെടുത്തിയ ആളാണ് തുടര്‍ച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ചൊവ്വാഴ്ച ഭോപ്പാല്‍ എക്സ്പ്രസില്‍ ഭോപ്പാലില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആദ്യകോള്‍. തുടര്‍ന്ന് അഞ്ചോളം കോളുകള്‍ മൊബൈലിലേക്ക് എത്തി. ഇതേ തുടര്‍ന്നാണ് മായാവതിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രദീപ് ടോമര്‍ ഭോപ്പാലിലെ ശ്യാമള ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: