കൊച്ചി: കേസ് അന്വേഷണത്തില്‍ രാഷ്ട്രീയം നോക്കി പോകാന്‍ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നീതിയും തെളിവുമാണ് അന്വേഷണത്തിലെ പ്രധാന ഘടകങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന് വധത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. മോഹനനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
കുറ്റക്കാര്‍ക്കെതിരേ സ്വഭാവികമായും നടപടിയുണ്ടാകും. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ല. അന്വേഷണ സംഘത്തെക്കുറിച്ച് ആക്ഷേപമില്ലാത്ത സാഹചര്യത്തില്‍ സി.പി.എം പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
അന്വേഷണ സംഘത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്നും ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ വിശ്വാസമുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: