തിരുവനന്തപുരം: കേസ് നടത്തിപ്പിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പാര്‍ട്ടിക്ക് കത്തുനല്‍കി. നേരത്തെ കേസ് നടത്തിപ്പിനായി 10 ലക്ഷം രൂപ വി.എസിന് പാര്‍ട്ടി നല്‍കിയിരുന്നു. ഇതിനുപുറമേയാണ് വീണ്ടും പണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഐസ്ക്രീം പാര്‍ലര്‍ കേസ്, പാമോയില്‍ കേസ്, ഇടമലയാര്‍ എന്നീ അഴിമതിക്കേസുകളുടെ നടത്തിപ്പിനായി 10 ലക്ഷം രൂപ ചെലവായെന്നും അതിനാല്‍ ഈ തുക നല്‍കണമെന്നുമാണ് വി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ശാന്തിഭൂഷണ്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവര്‍ പണം വാങ്ങാതെയാണ് വാദിക്കുന്നതെങ്കിലും ഇവരുടെ യാത്രാച്ചെലവുകളടക്കം വഹിക്കേണ്ടതുണ്ടെന്ന് വി.എസ് ചൂണ്ടിക്കാട്ടുന്നു.
കേസുകള്‍ നടത്തിയ വകയില്‍ പത്തരലക്ഷം രൂപയുടെ ബാദ്ധ്യത ഉണ്ടെന്നും അതിനാല്‍ പണം അനുവദിക്കണമെന്നും കഴിഞ്ഞ ജനുവരിയില്‍ സി.പി.എം സെക്രട്ടറിയേറ്റില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നതായി പിണറായി മേഖലാ റിപ്പോര്‍ട്ടിംഗില്‍ പറഞ്ഞിരുന്നു. പണം ചെലവായതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും അതെല്ലാം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും നേരത്തെ വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: