ന്യൂദല്‍ഹി: പെട്രോള്‍ വില കുറഞ്ഞു. ലിറ്ററിന് രണ്ട് രൂപ നാല്‍പ്പത്തിയാറ് പൈസയാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ആഗോളവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പെട്രോള്‍ വില കുറയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നികുതി നിരക്ക് അനുസരിച്ച് വിലയില്‍ നേരിയ മാറ്റമുണ്ടാകും. ദല്‍ഹിയില്‍ 67.78 രൂപയായിരിക്കും പുതുക്കിയ നിരക്ക്. നേരത്തെ ഇത് 70.24 രൂപയായിരുന്നു. ഈ മാസം രണ്ടിന് രാജ്യാന്തരവിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ പെട്രോള്‍ വിലയില്‍ 2.02 രൂപയുടെ കുറവ് വരുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ വന്‍ കുറവുണ്ടായിട്ടും ഡോളറുമായുള്ള രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല..
ഇതിനിടെ, ഡീസല്‍ വിലനിയന്ത്രണം നീക്കുന്നതിനെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. രാജ്യാന്തരതലത്തില്‍ എണ്ണവിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് ക്രമാനുഗതമായി വേണം എണ്ണവില കൂട്ടാനെന്ന് ഡീസല്‍ വിലനിയന്ത്രണം ചിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. പരമാവധി വിലവര്‍ദ്ധന ഒരു രൂപയില്‍ കൂടരുതെന്നും എന്നാല്‍ രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ വിലവര്ദ്ധനയാകാമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാര്‍ നിശ്ചിയക്കുന്ന പരമാവധി വില്‍പ്പന വില കഴിഞ്ഞ് വിലവര്‍ദ്ധന പാടില്ല. ഡീസല്‍ വില്‍പ്പനയില്‍ വരുന്ന നഷ്ടം നികത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നല്കുന്ന സബ്സിഡി സ്വകാര്യ കമ്പനികള്‍ക്കും നല്‍കാമെന്നും സമിതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: