രമയും റഹ്മത്തും അയല്പക്കക്കാരാണ്. രമ വാടക വീട്ടിലാണ് താമസം. റഹ്മത്ത് വാര്‍ക്ക വീട്ടിലും രണ്ടുപേരും കൂട്ടുകാരികളാണ്. ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഒരേ ബഞ്ചില്‍ അടുത്തടുത്തിരുന്നാണ് പഠിക്കുന്നത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും പ്രതിജ്ഞയുണ്ട്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.
സ്കൂളിലെ പിടിഎ മീറ്റിങ്ങും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ഒരേ ദിവസമായിരുന്നു. ഉദ്ഘാടകന്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എത്ര മൂട്ടകടി കൊള്ളാനും തയ്യാറുള്ള ബഹുമാനപ്പെട്ട മന്ത്രി, നെയ്യാറ്റിന്‍കര മോഡല്‍ മതേതരവാദി. അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു- “നമ്മുടെ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി അത്യന്തം ദയനീയമാണ്. ഇവിടെ ഭൂരിപക്ഷ സമുദായക്കാരായ ‘ലീലാ’കൃഷ്ണന് നായര്‍ക്കും രവി പിള്ളയ്ക്കും ധീരുഭായി അംബാനിക്കുമൊക്കെ സ്വന്തമായി വിമാനംവരെ ഉള്ളപ്പോള്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്. ഉദാഹരണത്തിന് നിങ്ങളുടെ കൊച്ചു കൂട്ടുകാരിയായ റഹ്മത്തിനെത്തന്നെ എടുക്കാം.
അവരുടെ വീട്ടില്‍ എസി ഉണ്ടോ? കാര്‍ ഉണ്ടോ? മതേതരത്വവും മതസഹിഷ്ണുതയും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായതുകൊണ്ടാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കസേരയും മേശയുമെങ്കിലും കൊടുക്കാന്‍ കേരളത്തിലെ മതേതര സര്‍ക്കാര്‍ തയ്യാറായത്……..” പ്രസംഗം മനസ്സിലായില്ലെങ്കിലും കയ്യടിക്കണമെന്ന് ടീച്ചര്‍ പറഞ്ഞിരുന്നതുകൊണ്ട് എല്ലാവരും കയ്യടിച്ചു. കസേരയും മേശയും കിട്ടിയ ഗമയില്‍ കൂട്ടുകാരി വാപ്പയോടൊപ്പം പെട്ടി ഓട്ടോയില്‍ കയറിപ്പോകുന്നത് അസൂയയോടെ രമ നോക്കി നിന്നു.
വാടകവീടിന്റെ വെറും നിലത്ത് പടഞ്ഞു കിടന്ന് ഹോംവര്‍ക്ക് ചെയ്യാന്‍ പാഠപുസ്തകം നിവര്ത്തുമ്പോള് രമ അമ്മയോട് ചോദിച്ചു:- റഹ്മത്തിന്റെ വീട്ടില്‍ എത്രയെണ്ണാ! നമുക്കൊരെണ്ണംപോലും ഇല്ലല്ലോ. എന്നിട്ടും എനിക്കെന്താമ്മേ കസേരയും മേശയും തരാത്തെ…?
അമ്മ മറുപടി പറഞ്ഞില്ല. റഹ്മത്തിന്റെ വീട്ടിലെ കൂലിപ്പണിക്കാരിയാണവര്. ഒരു കൂട്ടര് എല്ലാം മനസ്സിലൊതുക്കുന്നതുകൊണ്ടാണല്ലൊ സഹിഷ്ണുതയും മതേരത്വവും ഒക്കെ നിലനില്‍ക്കുന്നത്. ‘ജസീയ’യുടെ തീയില്‍ കുരുത്തവര്‍ ഇതിലെന്തു വാടാന്‍?
രമ വായിക്കുകയാണ്- നമ്മുടെ സംസ്ഥാനം കേരളം. കേരളത്തിന്റെ തലസ്ഥാനം…. പറ അമ്മേ? അമ്മയ്ക്ക് സംശയം-പാണക്കാടോ പാലായോ?
എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണത്രെ! ത്ഫൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: