ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്മാരില് ഒരാള്‍ കൂടി പിടിയിലായി. അബു ഹംസ എന്നറിയപ്പെടുന്ന സയിദ് റിയാ ഖത് അലിയാണു പിടിയിലായത്. ദല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ സഹായിക്കാന്‍ പാക്കിസ്ഥാനില്‍ തയാറാക്കിയ കണ്ട്രോള് റൂമിലുണ്ടായിരുന്ന ആറു പേരില്‍ ഒരാളാണ് ഇയാളെന്നാണ് പോലീസ് നല്കുന്ന വിവരം. ഇന്ത്യന്‍ മുജാഹീദ്ദീന്‍, ലഷ്കര്‍ ഇ- തോയിബ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.
2006 മുതല്‍ ഇയാള്‍ പാക്കിസ്ഥാനിലായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം. ജൂലൈ 5 വരെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: