ന്യൂദല്‍ഹി: ജയലളിതയ്ക്കെതിരായ അഴിമതിക്കേസ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിട്ടും സി.ബി.ഐ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ തോഴി ശശികലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ കേസില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു.
1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ബാംഗളൂരു കോടതി പരിഗണിക്കുന്ന കേസില്‍ ജയലളിത രണ്ട് തവണ നേരിട്ട് ഹാജരാകുകയും ചെയ്തിരുന്നു. ശശികലയും കേസില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: