ഒരിക്കലും മൂല്യം നഷ്ടമാവാത്ത ചിലതുണ്ട്. വസ്തുക്കള്‍ക്ക് മൂല്യം ഉണ്ടാവുകയും അത് നഷ്ടമാവുകയും ചെയ്യും. എന്നാല്‍ ശൂന്യമായ ഇടത്തിന് ഒരിക്കലും മൂല്യം നഷ്ടമാവുകയില്ല. ഒരു പാത്രം വാങ്ങുന്നുവെങ്കില്‍, ഒരു കപ്പുവാങ്ങുകയാണെങ്കില് എന്തിനുള്ള നിലയാണ് നിങ്ങള്‍ നല്‍കുന്നത്? ഒരു കപ്പുവാങ്ങുകയാണെങ്കില് എന്തിനുള്ള വിലയാണ് നിങ്ങള്‍ നല്‍കുന്നത്? വില നല്‍കുന്നത് അതിനുള്ള ഇടത്തിനാണോ, അതോ ബാഹ്യാകൃതിക്കാണോ, ആ പദാര്ത്ഥത്തിനാണോ? അതിനെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നിങ്ങളുടെ കൈയില്‍ ഒരു കളിമണ്‍കട്ട എടുത്താല്‍ അതിന് വല്ല വിലയുമുണ്ടോ? പക്ഷേ, കളിമണ്ണുകൊണ്ട് ഒരു കപ്പുണ്ടാക്കിയപ്പോള് അത്രയും ഇടത്തിന് നിങ്ങള്‍ വിലനല്‍കുന്നു. ആ മൂല്യം ഒരിക്കലും കുറയുന്നില്ല. ആ ഇടം – അതെപ്പോഴും ആവശ്യത്തിനുപകരിക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കപ്പോ, ഗ്ലാസ്സോ, ചീനാ കളിമണ്കപ്പോ, വെള്ളിക്കപ്പോ എന്തുതന്നെയായാലും അതിന്റെ അകത്തുള്ള സ്പേസ് ആവശ്യത്തിനുപകരിക്കുന്നതാണ്. സ്പേസിന്റെ മൂല്യം ഒരിക്കലും നഷ്ടമാകുന്നില്ല. എന്താണ് അമൂല്യമായത്?
ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെ ഏറ്റവും അമൂല്യമെന്ന് നിങ്ങള്‍ കരുതുന്നു. ഏറ്റവും വിലപിടിച്ച വസ്തുക്കള്‍ ഏറ്റവും കുറച്ച് ഉപയോഗിക്കപ്പെടുന്നു. ഏറ്റവും കുറച്ച് ഉപയോഗമേ അവയ്ക്കുള്ളൂ. നിങ്ങള്‍ എന്തിനെയെങ്കിലും വിലയിടുന്നത് എങ്ങനെയാണ്? അതിന്റെ പ്രയോജനമനുസരിച്ചോ, അതോ അതിന്റെ ലഭ്യതയിലുള്ള ദൗര്‍ലഭ്യം അനുസരിച്ചോ? സുലബമായി കിട്ടുന്ന ഒരു വസ്തുവിനെ നിങ്ങള്‍ അത്രയും വിലമതിക്കുന്നില്ല. ഉണ്ടോ? സ്വര്‍ണ്ണമോ, വജ്രമോ, രത്നമോ ഇത്രയും അമൂല്യമെന്ന് നിങ്ങള്‍ കരുതുന്നത് എന്തുകൊണ്ടാണ്? കാരണം, അവ എളുപ്പത്തില്‍ ലഭിക്കുന്നവയല്ല. തെരുവിലും, മലയോരങ്ങളിലും എല്ലായിടത്തും വജ്രം കാണാന്‍ ആകുമ്പോള്‍ വജ്രത്തിനെ ആര് വിലമതിക്കും? കൂടുതല്‍ വിലയുള്ളത് സ്വര്‍ണ്ണത്തിനാണോ, ഇരുമ്പിനാണോ? സ്വര്‍ണ്ണം വിലപിടിച്ചതാണ്. ഇരുമ്പ് അടിസ്ഥാനാവശ്യങ്ങള്‍ക്ക് അനിവാര്യമാണ്. ഇരുമ്പിന് ഉപയോഗമുണ്ട്. ഇരുമ്പില്ല എങ്കില്‍ നിങ്ങള്‍ ശരിക്കും വിഷമിച്ചുപോകും. നിങ്ങളുടെ ശരീരം നിലനില്ക്കണമെങ്കില് ഓരോ സെക്കന്റിലും അതിന് ഇരുമ്പ് ആവശ്യമാണ്. സ്വര്‍ണ്ണത്തിനാണോ ഇരുമ്പിനാണോ കൂടുതല്‍ വിലയുള്ളത്? ഇരുമ്പിനുതന്നെയാണ്. ഏറ്റവും ഉപയോഗമുള്ള വസ്തുവാണ് ഇരുമ്പ്. നിങ്ങളുടെ ജീവിതത്തിന് ഏറ്റവും ഉപയോഗപ്രദമായതെന്തും ഏറ്റവും വിലപിടിച്ചവയാണ്, ധാരാളമായി ലഭിക്കുന്നവയാണ് ജലം. അത് ജീവന് അത്യന്താപേക്ഷിതമാണ്. നിങ്ങളിന് മൂല്യം നല്‍കുക. അതുപോലെ വായുവിന് – ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത എല്ലാറ്റിലും മൂല്യം നല്‍കുക. അവ ധാരാളമായി ലഭിക്കുന്നു.
ഇപ്പോള്‍ ഏതിനാണ് കൂടുതല്‍ വിലയുള്ളത്. ഇരുമ്പിനാണോ അതോ സ്വര്‍ണ്ണത്തിനാണോ? സ്വര്‍ണ്ണമില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയും. എന്നാല്‍ ഇരുമ്പില്ലാതെ ജീവിക്കാന്‍ കഴിയില്ല. അപ്പോള്‍ ശരിക്കും ഇരുമ്പിനാണ് കൂടുതല്‍ വില, അല്ലേ? നമുക്ക് ലോകത്തില്‍ അപ്പാടെ തെറ്റായ മൂല്യനിര്‍ണയ വ്യവസ്ഥയാണുള്ളത്. പ്രയോജനമില്ലാത്ത വസ്തുക്കളെ നാം ഒരുപാട് വിലമതിക്കുന്നു. ചുവപ്പോ, മഞ്ഞയോ, പിങ്കോ നിറമുള്ള ഒരു കല്ല് – ദുര്‍ല്ലഭമായിരിക്കുന്നു എന്നതിനാല്‍ അതിന് മൂല്യമുണ്ടാകുന്നു. നമ്മുടെ സമ്പാദ്യമത്രയും അതിനായി ചെലവിടുന്നു. അതൊന്നും നമ്മുടെ ജീവിതത്തിന് അനിവാര്യമേ അല്ല. അങ്ങനെയുള്ള വജ്രവും, മരതകവും, മേറ്റ്ന്ത് രത്നവും നേടാന്‍ എല്ലാ നേരവും രാത്രിയും പകലും മലിനവായു ശ്വസിച്ച് പണം സമ്പാദിക്കുന്നു. എല്ലാം സ്വര്‍ണത്തിനായി ചിലവാക്കുന്നു. തികഞ്ഞ വിഡ്ഡിത്തമല്ലേ ഇത്? ആരോഗ്യത്തിന് അമൂല്യമായി വേണ്ട ശുദ്ധവായു ശ്വസിക്കാതെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നിട്ട് കിട്ടുന്ന പണം കൊണ്ട് വജ്രവും മറ്റമൂല്യ രത്നങ്ങളും വാങ്ങിക്കൂട്ടുന്നു. ഇത് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണോ? ഈ ദേഹത്തിലും, ലോകത്തിലും, ഭൂമിയിലും വിശ്വാസമര്‍പ്പിക്കരുത്. പഞ്ചേന്ദ്രിയങ്ങളത്രയും നമ്മെ ചതിക്കുന്നു. നമുക്കവയെ വിശ്വസിക്കാനാവുകയില്ല. നമ്മുടെ ഇന്ദ്രിയങ്ങളെ നമുക്ക് വിശ്വസിക്കാനാവുന്നില്ല. ശാസ്ത്രത്തിലും അങ്ങനെയൊരു നിഗമനത്തിലാണ് നാമെത്തുന്നത്. അവ അങ്ങേയറ്റത്തെ ക്ലേശം നല്കുന്നു.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: