Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുമൂഴിക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 10:39 pm IST
in Travel

എറണാകുളം ജില്ലയില്‍ പാറക്കടവ്‌ പഞ്ചായത്തിലാണ്‌ പ്രാചീന കേരളത്തിലെ പുണ്യക്ഷേത്രങ്ങളിലൊന്നായ മൂഴിക്കുളം ക്ഷേത്രം. പ്രകൃതിഭംഗി നിറഞ്ഞുനില്‍ക്കുന്ന ഒരു ഗ്രാമമാണ്‌ മൂഴിക്കുളം. ഗ്രാമത്തിന്റെ നടുവിലൂടെ കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന ചാലക്കുടിപുഴ. പുഴയുടെ കിഴക്കേ തീരത്താണ്‌ തിരുമൂഴുക്കുളംലക്ഷ്മണ സ്വാമിക്ഷേത്രം. ഈ ക്ഷേത്രപരിസരത്ത്‌ പണ്ടൊരിക്കല്‍ ഹരിതമഹര്‍ഷി തപസ്സുചെയ്തിരുന്നു. മുനിയുടെ തപസ്സില്‍ സന്തുഷ്ടനായ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുകയും താപസനെ അനുഗ്രഹിക്കുകയും ചെയ്തു. കലിയുഗകാലത്ത്‌ ജനങ്ങള്‍ പാലിക്കേണ്ടകാര്യങ്ങളെപ്പറ്റി ഭഗവാന്‍ മഹര്‍ഷിക്ക്‌ ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. ഭഗവാന്റെ മൊഴിയുണ്ടായകളം എന്ന അര്‍ത്ഥത്തില്‍ ഇവിടെ തിരുമൊഴിക്കളം എന്നറിയപ്പെടാന്‍ തുടങ്ങി. പില്‍ക്കാലത്ത്‌ അത്‌ തിരുമൂഴുക്കുളം ആയി എന്നാണ്‌ ഐതിഹ്യം. ചേരരാജ്യത്തിന്റെ മേല്‍ത്തളിയായും ഇവിടം അറിയപ്പെട്ടിരുന്നു. ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്‌ നലാന്റ പോലൊരു വിദ്യാപീഠം – മൂഴുക്കുളം ശാല എന്ന്‌ അത്‌ അറിയപ്പെട്ടിരുന്നുവെന്നും പഴമ. പെരിയപുരാണം പോലുള്ളസംഘകാലകൃതികളെല്ലാം തന്നെ ഈ മഹാക്ഷേത്രത്തെപ്പറ്റി പരാമര്‍ശമുണ്ട്‌.

ചെമ്പുമേഞ്ഞ രണ്ടുനില വട്ടശ്രീകോവില്‍. അതില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ലക്ഷ്മണപെരുമാളിന്റെ പൂര്‍ണമായ പ്രതിഷ്ഠ. വാക്കയില്‍ കൈമള്‍ക്ക്‌ കിട്ടിയ നാലു വിഗ്രഹങ്ങളില്‍ ലക്ഷ്മണനെ ഇവിടെ പ്രതിഷ്ഠിച്ചുവെന്ന്‌ ഐതിഹ്യം. ശ്രീകോവില്‍ മേയുന്നതിന്‌ ആവശ്യമായ ചെമ്പുമുഴുവന്‍ ക്ഷേത്രപരിസരത്തുനിന്നും കുഴിച്ചെടുത്തിട്ടുള്ളതാണെന്ന്‌ പറയപ്പെടുന്നു. അതേ കോവിലില്‍ തെക്കോട്ട്‌ ദര്‍ശനമായി ശിവനും ഗണപതിയുമുണ്ട്‌. നാലമ്പലത്തില്‍ തെക്കുപടിഞ്ഞാറായി ഭഗവതിയും ശാസ്താവും പുറത്തവടക്കായി ഗോശാലകൃഷ്ണന്റെ പ്രതിഷ്ഠയുമുണ്ട്‌. കൂടാതെ ശ്രീരാമനും സീതയും സങ്കല്‍പത്തില്‍ ഹനുമാനുമുണ്ട്‌. നമസ്കാര മണ്ഡപവും മൂന്ന്‌ തിടപ്പള്ളിയും കൂത്തമ്പലവുമുണ്ട്‌. നാലമ്പലത്തിന്‌ ചുറ്റും വിളക്കുമാടത്തിലെ വ്യാളികള്‍ അനായാസമായി ആരുടെയും ശ്രദ്ധയില്‍പ്പെട്ടെന്ന്‌ വരും. അതുപോലെ ക്ഷേത്ര ഭിത്തിയിലെ ശിലാലിഖിതങ്ങളും ആ ദാരുശില്‍പങ്ങള്‍ക്ക്‌ അതീവകാന്തി. ക്ഷേത്രത്തില്‍ കുളമില്ല. ഒരിക്കല്‍ ആക്രമണത്തില്‍ തകര്‍ന്നുപോയ ക്ഷേത്രം. ടിപ്പുവിന്റെ പടയാളികള്‍ കൊള്ളയടിച്ചതിന്റെ ഫലമായി സ്വര്‍ണ്ണ കൊടിമരം അന്ന്‌ അപ്രത്യക്ഷമായതാണ്‌. അതിനുശേഷം ശംഖു ചക്രവും ഛേദിക്കപ്പെട്ടനിലയിലാണ്‌ വിഗ്രഹം. വിഗ്രഹം മാറ്റരുതെന്ന്‌ ദേവപ്രശ്നത്തിലൂടെ തെളിഞ്ഞതിനാല്‍ ഇന്നും അതേ നിലയില്‍ തന്നെ. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ്‌ പിന്നീടത്‌ പുതുക്കിപ്പണിതത്‌.

കിഴക്കുവശത്തുകൂടി അകത്തുകടന്നാല്‍ ലക്ഷ്മണസ്വാമിയെ വന്ദിച്ചശേഷം ദക്ഷിണാമൂര്‍ത്തിയേയും ഗണപതിയേയും പിന്നെ മറ്റ്‌ ദേവീദേവന്മാരെയും വണങ്ങുകയാണ്‌ ഇവിടത്തെ പതിവ്‌. മൂന്നുപൂജകളും മൂന്നു ശ്രീബലിയും എതൃത്തുപൂജയുമുണ്ട്‌. എല്ലാ മാസത്തിലെ തിരുവോണവും ഇവിടെ വിശേഷമാണ്‌. ധനുമാസത്തിലെ തിരുവാതിരയും വൃശ്ചികത്തിലെ മണ്ഡലക്കാലവും കര്‍ക്കിടത്തില്‍ രാമായണമാസവും ആചരിച്ചുവരുന്നു.

കദളിപ്പഴയും പാല്‍പ്പായസവുമാണ്‌ ലക്ഷ്മണ തേവര്‍ക്കിഷ്ടപ്പെട്ട വഴിപാട്‌. ഗണപതിക്ക്‌ ഒറ്റയപ്പവും നാളീകേരമുടയ്‌ക്കലും ഭഗവതിക്ക്‌ പട്ടും മഞ്ഞള്‍ പൊടിയുമാണ്‌. കൂടാതെ കറുകമാലയും വെണ്ണയും ഇവിടെ വിശിഷ്ട വഴിപാടാണ്‌. സന്താനലബ്ധിക്കായ്‌ അംഗുലീയാങ്കം കൂത്ത്‌ നടത്തിവരുന്നു. കൂത്തിനും കൂടിയാട്ടത്തിനും ഇവിടെ പണ്ടേ പ്രശസ്തി. കൂടിയാട്ടത്തിലെ മികച്ച നടനായ അമ്മന്നൂര്‍ ചാച്ചു ചാക്യാരുടെ നിതാന്ത സാന്നിദ്ധ്യമുണ്ടായിരുന്ന ഈ ക്ഷേത്രത്തില്‍ ചാക്യാര്‍ തറവാട്ടിലെ കാരണവര്‍ തന്നെ വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധവുമായിരുന്നു.

മേടമാസത്തിലെ തിരുവോണം ആറാട്ടായി പത്തുദിവസത്തെ ഉത്സവം. പണ്ട്‌ ഇരുപത്തിയെട്ട്‌ ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ഉണ്ടായിരുന്നു. ഉത്സവനാളുകളില്‍ ശ്രീഭൂതബലിയുണ്ട്‌. ആറാം ഉത്സവത്തിനുള്ള ഉത്സവബലിക്ക്‌ ഏറെ പ്രാധാന്യം. ഒന്‍പതാം ഉത്സവത്തിന്‌ പട്ടം തിരുത്തിമനയിലെ പൂജ. ചാലക്കൂടി പുഴയിലെ ആറാട്ടോടുകൂടി തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലെ ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.