കോഴിക്കോട്: വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ഹിന്ദു അവകാശപത്രിക അംഗീകരിക്കുന്നതിന് വേണ്ടി നടത്തുന്ന ജനകീയ സമരങ്ങള്‍ക്ക് തുടക്കംകുറിച്ച് കേരളത്തിലെ ഹിന്ദുസംഘടനാ നേതാക്കള്‍ 25ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസം നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. 87 ഓളം സമുദായ സംഘടനകളുടെ കൂട്ടായ്മയായ സാമൂഹ്യനീതി കര്‍മ്മസമിതിയുടെ സംസ്ഥാനതല യോഗമാണ് ഉപവാസം നടത്താന്‍ തീരുമാനിച്ചത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലമ്പ്സം ഗ്രാന്റ് തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഉപവാസം സംഘടിപ്പിക്കുന്നത്.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലമ്പ്സംഗ്രാന്റ് എല്‍.പി. വിഭാഗത്തിന് ചുരുങ്ങിയത് 1000 രൂപയായും യു.പി. വിഭാഗത്തില്‍ 2000 രൂപയായും ഹൈസ്കൂള്‍ വിഭാഗത്തിന് 3000 രൂപയായും വര്‍ധിപ്പിക്കണമെന്ന് അവകാശപത്രികയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ തുച്ഛമായ ലമ്പ്സംഗ്രാന്റ് ആണ് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്നത്. അവകാശപത്രിക നല്കിയ സമയത്ത് ലമ്പ്സം ഗ്രാന്റ് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരുന്നതാണ്. പക്ഷേ, ഇത്തവണയും പഴയ നിരക്കായ 250 രൂപ തന്നെയാണ് അനുവദിച്ചിട്ടുള്ളത്. മുസ്ലീം ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നത് നഗ്നമായ മതവിവേചനമാണ്. പാവപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളും പിന്നോക്കക്കാരും ഉള്‍പ്പെടുന്ന നിര്‍ധനരായ മറ്റു ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു ധനസഹായവും സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതുമൂലം പഠനം നടത്തുവാന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്.
വിദ്യാഭ്യാസരംഗത്ത് മതപരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും മതംനോക്കാതെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ലഭിക്കുവാനും സര്‍ക്കാര്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു. ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് ലമ്പ്സംഗ്രാന്റ് നാമമാത്രമായി നല്‍കുന്നത് അവരുടെ പഠനസൗകര്യം നിഷേധിക്കുന്നതിന് തുല്യമാണ്. ഭരണഘടനാതത്വങ്ങളെയും മതേതരമൂല്യങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നഗ്നമായ മതപ്രീണനം നടത്തിക്കൊണ്ടിരിക്കുന്നു. ഒബിസി സംവരണത്തില്‍ 4.5 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയതും ഹജ്ജ് സബ്സിഡിയും സുപ്രീംകോടതി നിര്‍ത്തലാക്കിയത് സര്‍ക്കാറിനുള്ള കടുത്ത താക്കീതാണ്. എന്നാല്‍ വഴിവിട്ട നടപടികളിലൂടെ സര്‍ക്കാരുകള്‍ മതപ്രീണനം നടത്തുകയാണ്.
ദാരിദ്ര്യവും പിന്നോക്കാവസ്ഥയും മതാടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ നല്കി കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കരുത്. വര്‍ഗ്ഗീയ പ്രീണനത്തിനെതിരായ സമര മുന്നേറ്റമാണ് 25ന് സെക്രട്ടറിയേറ്റ് നടയില്‍ നിന്നാരംഭിക്കുക. ഹരിജന്‍ സമാജം സംസ്ഥാന പ്രസിഡന്റ് ആചാര്യ എം.കെ. കുഞ്ഞോല്‍, ഹിന്ദു ഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, കെപിഎംഎസ് സംഘടനാ സെക്രട്ടറി തുറവൂര്‍ സുരേഷ്, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഭാസ്കരന്, അഖിലകേരള പാണര്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സഹദേവന്, സാമൂഹ്യനീതി കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ ഇ.എസ്. ബിജു, അഖിലേന്ത്യ നാടാര്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, ബ്രാഹ്മണസഭ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ഹരിഹര അയ്യര്‍, കെപിഎംഎസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.പി. വാവ, ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് പി.ആര്. ശിവരാജന്, അഖിലകേരള ഹിന്ദുസാംബവ മഹാസഭ സംസ്ഥാന സമിതിയംഗം കൈനകരി ജനാര്ദ്ദനന്, ആള് ഇന്ത്യാ വീരശൈവമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി നേതാക്കളായ എം. രാധാകൃഷ്ണന്, കെ.പി. ഹരിദാസ്, ആര്.വി. ബാബു, ബ്രഹ്മചാരി ഭാര്‍ഗവറാം, കെ.ആര്. കണ്ണന്, പി.വി. മുരളീധരന്, എം.പി. അപ്പു, ക്യാപ്റ്റന്‍ സുന്ദരം തുടങ്ങിയവരും വിവിധ സാമുദായിക സംഘടന നേതാക്കളും സമരത്തിന് നേതൃത്വം നല്‍കുമെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: