ബംഗലൂരു: അനധികൃത ഖാനനക്കേസില് ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക മുന്‍മന്ത്രി ജി.ജനാര്‍ദ്ദന റെഡ്ഡിയുടെ ജുഡീഷ്യല്‍ കാലാവധി അടുത്തമാസം രണ്ട് വരെ നീട്ടി. കസ്റ്റഡിക്കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള സിബിഐ ഹര്ജിയിന്മേലാണ് ജഡ്ജി ബി.എം. അംഗാഡിയുടെ ഉത്തരവ്. ജനാര്‍ദ്ദന റെഡ്ഡിയുടെ അടുത്ത അനുയായിയും കേസിലെ മറ്റൊരു പ്രധാനപ്രതിയുമായ മെഹ്ഫൂസ് അലിഖാന്റെയും ജുഡീഷ്യല്‍ കാലാവധി നീട്ടിയിട്ടുണ്ട്. ബംഗളൂരു സെന്‍ട്രല്‍ ജയിലിലാണ് ജനാര്‍ദ്ദന റെഡ്ഡിയും കേസിലെ മറ്റ് പ്രതികളും കഴിയുന്നത്. റെഡ്ഡിയുടെയും ഭാര്യ അരുണാ ലക്ഷ്മിയുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ നടത്തിയ അനധികൃതഖനനം വഴി സര്‍ക്കാരിന് 480 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാരോപിച്ചാണ് സിബിഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: