മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ അടുത്തിടപഴകുമ്പോഴും സാധകന്റെ ഊര്‍ജ്ജം നഷ്ടമാകും. ഉദാഹരണത്തിന് വെള്ളം നിറഞ്ഞുനില്ക്കുന്ന ഒരണക്കെട്ട്, അതിനുള്ളില്‍ ഓളങ്ങളുണ്ടെങ്കിലും അതുകൊണ്ട് വെള്ളം നഷ്ടമാകുന്നില്ല. എന്നാല്‍ അണ പൊട്ടിക്കഴിഞ്ഞാലോ എല്ലാം നഷ്ടമാകും. അതുപോലെയാണ് സാധകന്റെ ഊര്‍ജ്ജവും. അതുണ്ടാകാതിരിക്കാനായ അവന് തുടക്കത്തില്‍ മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുന്നത് നല്ലതുതന്നെ. അവരുടെ അഭ്യാസഘട്ടമാണിത്. അവരുടെ സാധനാകാലമാണിത്. സൈക്കിളോ കാറോ ഓടിക്കാന്‍ പഠിക്കുന്നതു മൈതാനത്തുപോയി വേണം. അത് ദുര്‍ബലതയാണെന്ന് പറയാനൊക്കുകയില്ല.
മൈതാനത്ത്, ആളൊഴിഞ്ഞ സ്ഥലത്തായതിനാല്‍ ആര്‍ക്കും ഉപദ്രവമില്ലാതെ പഠിക്കാന്‍ കഴിയും. പഠിച്ചുകഴിഞ്ഞാല്‍ എവിടെയും ഓടിക്കാം. ആര്‍ക്കും ഉപദ്രവമില്ലാതെ. അതുപോലെ ഇന്ന് ഗുഹയും അതിലെ ഏകാന്തതയും ഒക്കെ ഒരു തപസ്വിക്ക് ധ്യാനം ചെയ്യാന്‍ അവശ്യഘടങ്ങളാണ്. കുറെ കഴിയുമ്പോള്‍ അവര്‍ സേവനത്തിനായി ലോകത്തേക്കിറങ്ങും.
ധ്യാനത്തിന് ഗുഹതിരഞ്ഞെടുക്കുന്നത് കാരണം ഏകാന്തത മാത്രമല്ല, മണ്ണിനടിയിലും മലയുടെ മുകളിമുള്ള തരംഗങ്ങള്‍ക്ക് മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് ചില പ്രത്യേകതകളുണ്ട്. അവിടെയിരുന്ന് സാധന ചെയ്താല്‍ സാധനയ്ക്ക് ഒരു പ്രത്യേക ഉണര്‍വ്വ് കിട്ടും.
ഭൂമിക്കടിയിലുള്ള ഗുഹകള്‍ സാധനയ്ക്ക് യോജിച്ചവയാണെന്ന് മഹാത്മാക്കള്‍ പറഞ്ഞിരിക്കുന്നു. രോഗവുമായി നമ്മള് ഡോക്ടറെ സമീപിക്കുന്നു. ഡോക്ടര്‍ പറയുന്നത് എന്തുതന്നെയായാലും നമ്മള് വിശ്വസിക്കും. അതുപോലെ നമുക്ക് മഹാത്മാക്കളുടെ വാക്കാണ് പ്രമാണം. അത് വേദവാക്കാണ്. പണ്ട് സാധകര്‍ക്ക് തപസ്സിനുവേ
ണ്ടി വനങ്ങളും ഗുഹകളും വേണ്ടുവോളമുണ്ടായിരുന്നു. ഫലമൂലങ്ങള്‍ ഭക്ഷിച്ച് അവര്‍ക്കവിടെ തപസ്സില്‍ മുഴുകിക്കഴിയാമായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. അതിനാല്‍ ഗുഹ കെട്ടേണ്ടവന്നു. ഇത് നമ്മള് നിര്‍മ്മിച്ച ഗുഹയാണെങ്കിലും ഏകാന്തപ്പെടുവാനും ധ്യാനിക്കുവാനും അത് ധാരാളം മതിയാകും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: