ജീവിതവുമായി ബന്ധപ്പെടാത്ത മതവും മതവുമായി ബന്ധപ്പെടാത്ത തത്ത്വചിന്തയും നിരര്‍ത്ഥകമായ സ്വപ്നങ്ങള്‍ മാത്രമാണ്. മതമെന്നത് യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ കലയാണ്. ഭാരതീയ തത്ത്വചിന്ത ജീവിതത്തിന്റെ കലയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ജീവിതം എന്തെന്ന് മനസ്സിലാക്കി കൊടുക്കാന്‍ ലോകത്തോടുമുഴുവനും ഇത് ആഹ്വാനം ചെയ്യുന്നു. ഇവിടെയാണ് ഭാരതീയതത്ത്വചിന്ത പശ്ചാത്യചിന്തകളില് നിന്ന് വേറിട്ട് നില്‍ക്കുന്നത്. ഇതാണ് ഭാരതീയത്ത്വചിന്തയുടെ ഗുണവും.
ഏറ്റവും വലിയ തത്ത്വചിന്തകനായ ശ്രീകൃഷ്ണന് ജീവിതത്തിന്റെ എല്ലാം തുറകളിലും പ്രവര്‍ത്തിച്ച് ലോകത്തിന് തന്റെ ആശയങ്ങള്‍ പുഞ്ചിരിച്ചുകൊണ്ട് പകര്‍ന്നു. ബന്ധുമുള്ളപ്പോള് തന്നെ സ്വതന്ത്രമായി മാറിനിന്ന് വീക്ഷിക്കാന്‍ കഴിവുള്ള തത്ത്വചിന്തയാണ് വിവക്ഷിക്കപ്പെടുന്നത്. നിരന്തരമായ പ്രവൃത്തിയിലൂടെ മതവും ശാസ്ത്രവും മനുഷ്യജീവിതത്തെ കൂടുതല്‍ സുഖപ്രദവും സൗകര്യമുള്ളതും ആക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ജീവിതത്തിന്റെ ബാഹ്യമായ നിലവാരം ഉയര്‍ത്തുമ്പോള്‍ മതം ആത്മീയ പുരോഗതിക്ക് ഹേതുവാകുന്നു.ഭൂമി കറങ്ങികൊണ്ടിരിക്കുന്ന ഒരു ഗോളമാണെന്ന് പറഞ്ഞ ശാസ്ത്രസത്യത്തെ മതം ഒരു കാലത്ത് എതിര്‍ത്തിരുന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി ശാസ്ത്രത്തിന്റെ കാലഘട്ടമായിരുന്നു. മതത്തെ നിഷേധിക്കാന്‍ ഈ സമയത്ത് ശാസ്ത്രവും തുടങ്ങി.
മനുഷ്യന്റെ പുരോഗതിക്കും സുഖത്തിനും വേണ്ടി നിലകൊള്ളെണ്ട മതവും ശാസ്ത്രവും പരസ്പരം നിഷേധിക്കരുത്. ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരംശത്തെക്കുറിച്ച് ചിന്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മതവും തത്ത്വചിന്തയും പരസ്പരപൂരകമായി വര്‍ത്തിക്കണം.
ശാസ്ത്രം ‘എങ്ങിനെയാണ് ജീവിക്കേണ്ടത് ‘എന്ന് പറയുമ്പോള്‍ മതം ‘എന്താണ് ജീവിതം’ എന്ന് തീരുമാനിക്കുന്നു. രണ്ടിന്റെയും ലക്ഷ്യം ഒന്ന്തന്നെ. ഒന്ന് ഭൗതികവും മറ്റേത് അദ്ധ്യാത്മികവും. ഇവ രണ്ടും ചേര്ന്നജീവിതമാണ് പൂര്‍ണം.
സ്വാമിചന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: