ഒട്ടാവ: കാനഡയില്‍ വാഹനപാകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശികളായ സീത്ത ജാക്വലിന്, മക്കളായ മന്ന ജേക്കബ്, മാനുവല്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ബന്ധുകള്‍ പറഞ്ഞു.
സീത്തയുടെ ഭര്‍ത്താവ് ജേക്കബ് സിറിയക് പരിക്കുകളോടെ രക്ഷപെട്ടതായാണ് വിവരം. മധ്യ കിഴക്കന്‍ കാനഡയിലെ ഒന്റാറിയോയില്‍ ഇവര്‍ സഞ്ചരിച്ച കാറിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. കാനഡയില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു സീത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: