കോഴിക്കോട്: മുന്നണിയിലെ ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ യു.ഡി.എഫിന് വോട്ടു കുറയാന്‍ ഇടയാക്കിയെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. താനും ആര്യാടനും പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് ബി.ജെ.പിയുടെ വോട്ടിലുണ്ടായ വര്‍ദ്ധന വ്യക്തമാക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എത്തിയത് യു.ഡി.എഫിനാണ് ഗുണം ചെയ്തത്. രാജഗോപാലിന് പകരം ദുര്ബലനനായ ഒരു സ്ഥാനാര്‍ഥിയാണ് നെയ്യാറ്റിന്‍കരയില്‍ മത്സരിച്ചിരുന്നതെങ്കില്‍ ആ വോട്ടുകള്‍ എങ്ങോട്ടു മറിയുമായിരുന്നെന്ന് നേതൃത്വം ചിന്തിക്കണമെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്. നെയ്യാറ്റിന്‍കരയില്‍ ആര്.ശെല്‍വരാജിന് പകരം മറ്റൊരാളായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഭൂരിപക്ഷം 25,000 വോട്ടുകള്‍ കവിഞ്ഞേനെ. ശെല്‍വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ താനുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് ശരിയാണ്. എന്നാല്‍ ആ എതിര്‍പ്പ് എല്‍.ഡി.എഫിന് ഗുണകരമാകുമെന്ന് കണ്ടാണ് പിന്നീട് ശെല്‍വരാജിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: