വാഷിംഗ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളും അമേരിക്കയിലെ ജയിലില്‍ കഴിയുന്ന ലഷ്ക്കറെ തൊയ്ബ നേതാവ് ഡേവിഡ് ഹെഡ്ലി, കൂട്ടാളി തഹാവൂര്‍ റാണ എന്നിവരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ വാഷിംഗ്ടണില്‍ ആവശ്യപ്പെട്ടു.
2008 ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന ഹെഡ്ലിയേയും റാണയേയും അന്വേഷണത്തിനായി വിട്ടുകിട്ടണമെന്ന് ഇന്ത്യ-യുഎസ് നയരൂപീകരണ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലെത്തിയ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാക്-അമേരിക്കന്‍ പൗരന് (ഹെഡ്ലി-51), പാക് കനേഡിയന്‍ റാണ (50) എന്നിവരെ ചോദ്യം ചെയ്യാന്‍ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ആവശ്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഭീകരതയും മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയും അമേരിക്കയും പങ്കുവയ്ക്കുന്നുണ്ടെന്നായിരുന്നു ഹിലരിയുടെ പ്രതികരണം.
ഇരുരാജ്യങ്ങളുടേയും സുരക്ഷക്കായി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ എല്ലാവിധ പിന്തുണയുണ്ടെന്നും ഇതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ഹിലരി ക്ലിന്റണ് പറഞ്ഞു.
ഭീകരവാദത്തെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണ പറഞ്ഞു. പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ സംന്ധിച്ച് അമേരിക്ക മനസ്സിലാക്കിയതായും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് അഭിപ്രായപ്പെട്ടു. വ്യാപാരമേഖലയിലെ നിക്ഷേപ സമാഹരണത്തിനായി ഇരുരാഷ്ട്രങ്ങളിലെയും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിലരി പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കിക്കൊടുക്കുന്നത് സര്‍ക്കാര്‍ അധികൃതര്‍ തന്നെയാണെന്ന വിഷയം ഉയര്‍ന്നുവരുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാനിലെ സുരക്ഷയ്ക്കും രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും പാക്കിസ്ഥാനിലെ സുരക്ഷാ താവളങ്ങള്‍ പൊളിച്ചുനീക്കണമെന്നും ഇതിനുവേണ്ടി പാക്കിസ്ഥാനെ സമ്മര്‍ദ്ദം ചെലുത്തുമെന്നും കൃഷ്ണ പറഞ്ഞു.
ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ചര്‍ച്ച നടത്തുമെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അടുത്തമാസം കൃഷ്ണ പാക്കിസ്ഥാന് സന്ദര്‍ശിക്കാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: