കൊച്ചി: ലോകസുന്ദരിയും ഇന്ത്യന്‍ സിനിമയുടെ താരാറാണിയുമായ ഐശ്വര്യറായ് ബച്ചന് റീട്ടെയില്‍ ബ്രാന്റായ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ദേശീയ ബ്രാന്റ് അംബാസഡറാവുന്നു. അന്താരാഷ്ട്ര ബ്രാന്റുകളെ മാത്രം പ്രതിനിധീകരിച്ചിരുന്ന ഐശ്വര്യ റായ് ആദ്യമായാണ് ഒരു ജ്വല്ലറി റീട്ടെയില്‍ ബ്രാന്റിന്റെ അംബാസഡറാകുന്നത്.
ഐശ്വര്യറായിയുടെ ആഗോളതലത്തിലുള്ള ജനസമ്മതിയും താരപരിവേഷവും വിലമതിക്കാനാവാത്തതാണ്. അവരുടെ ധിഷണാപരവും ബൗദ്ധികവുമായ വ്യക്തിത്വം കല്യാണ്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമന് പറഞ്ഞു. ഐശ്വര്യയെ ബ്രാന്റ് അംബാസഡറായി ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ട്.
ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാവുന്ന വന്‍ പ്രചരണ പരിപാടികളാണ് ഐശ്വര്യയ്ക്കായി കല്യാണ്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യറായി ക്യാമറയ്ക്ക് മുമ്പിലെത്തുന്നത് കല്യാണിന്റെ ബിഗ്ബജറ്റ് പരസ്യ ചിത്രത്തിനായാണ്.
ഒന്നര കോടി രൂപയുടെ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഈ പരസ്യ ചിത്രത്തില്‍ ഐശ്വര്യ അണിയുന്നത് കല്യാണിന്റെ പുതിയ ആഭരണ ശ്രേണിയിലെ ആഭരണങ്ങളായിരിക്കും. ഇന്ത്യയിലെ പ്രസിദ്ധരായ ഡിസൈനര്‍മാര്‍ ഡിസൈന്‍ ചെയ്ത ആഭരണ കളക്ഷന്‍ കല്യാണിലെ അത്യാധുനിക പണിശാലയില്‍ നിര്‍മാണത്തിന്റെ പുരോഗതിയിലാണ്. സ്വര്‍ണ്ണ-വജ്ര വിഭാഗങ്ങളിലായി പതിനഞ്ചോളം പുതിയ ബ്രാന്റ് ആഭരണ ശ്രേണികളാണ് ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ആഭരണശ്രേണികളെ അവതരിപ്പിക്കുന്ന റീട്ടെയില്‍ ബ്രാന്റായി കല്യാണ്‍ വളരും.
രണ്ട് ദശാബ്ദം മുമ്പ് തൃശ്ശൂരില്‍ ഒരു ഷോറൂമുമായാണ് കല്യാണ്‍ ജ്വല്ലറി രംഗത്തേയ്ക്ക് വരുന്നത്. ഇന്ന് ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി 34 ഷോറൂമുകളുമായി ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബ്രാന്റായി കല്യാണ്‍ ജ്വല്ലേഴ്സ് വളര്‍ന്നു.
ഈ വര്‍ഷം മഹാരാഷ്ട്ര, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകള്‍ ആരംഭിക്കും. ഈ സാമ്പത്തികവര്‍ഷം 15000 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 2014 ഓടെ ലോകമെമ്പാടും 100 ഷോറൂമുകളാണ് കല്യാണ്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: