വാഷിംഗ്ടണ്‍: മൂന്നാംവട്ട നയതന്ത്ര ചര്‍ച്ചകള്‍ക്കായി വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ വാഷിംഗ്ടണിലെത്തി. അദ്ദേഹമിന്ന് ഹിലരി ക്ലിന്റനുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥരും പ്രാദേശിക പ്രശ്നങ്ങള്‍, ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യത എന്നിവ സംബന്ധിച്ച കാര്യങ്ങളായിരിക്കും ഹിലരി ക്ലിന്റനുമായി ചര്‍ച്ച ചെയ്യുക. കൂടാതെ അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ഏഷ്യ-പസഫിക് മേഖലയിലെ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, മൂന്നാംലോക രാജ്യങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങല്‍ എന്നിവ സംബന്ധിച്ചും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്യും.
ഇറാനില്‍നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് യുഎസ് കോണ്‍ഗ്രസ് ഉപരോധം ഏര്‍പ്പെടുത്താനിരിക്കെ ഇന്ത്യ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത് കാരണം നടപ്പാക്കാനിരിക്കുന്ന ഉപരോധത്തില്‍നിന്നും ഇന്ത്യയെ ഒഴിവാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത് സംബന്ധിച്ച് കൃഷ്ണ പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനായി ശാസ്ത്രസാങ്കേതിക വിദ്യ മന്ത്രി വിലാസ് റാവു ദേശ്മുഖ്, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഗുലാംനബി ആസാദ്, ആസൂത്രണ കമ്മീഷന് ഡെപ്യൂട്ടി ചെയര്മാന് മൊണ്ടേക് സിംഗ് ആലുവാലിയ, പ്രധാനമന്ത്രിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്നോവേഷന്‍ ഉപദേഷ്ടാവ് സാംപിട്രോഡ, കൃഷ്ണ തിരത്ത്, കേന്ദ്രമന്ത്രി അശ്വനികുമാര്‍ എന്നിവരും എസ്.എം.കൃഷ്ണയോടൊപ്പം വാഷിംഗ്ടണിലെത്തിയിട്ടുണ്ട്.
കൂടാതെ വിദേശകാര്യസെക്രട്ടറി രഞ്ചന്‍ മത്തായി, ആഭ്യന്തര സെക്രട്ടറി ആര്.കെ.സിംഗ്, രഹസ്യാന്വേഷണ തലവന്‍ നേഹ്ചല് സന്ധു, വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അശോക് താക്കൂര്‍, മറ്റു ചില ഉയര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചക്കായി എത്തിയിട്ടുണ്ട്. ഇതിനിടെ യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സി(യുഎസ്ഐബിസി)ലും കൃഷ്ണ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: