വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ നിന്നും യുഎസ് മധ്യസ്ഥരെ പിന്‍വലിക്കുന്നു. അഫ്ഗാനിസ്ഥാനിലേക്കുള്ള സുപ്രധാനമായ നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാനുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യുഎസ് മധ്യസ്ഥരെ പിന്‍വലിക്കുന്നത്. ഇതോടെ യുഎസ്-പാക് ബന്ധം കൂടുതല്‍ വഷളായി. മുതിര്‍ന്ന യുഎസ് അധികൃതരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാക് സൈനിക മേധാവി വിസമ്മതിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ട്പിന്നാലെയാണ് മധ്യസ്ഥരെ പിന്‍വലിക്കുന്നത്. യുഎസ് വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 26 നാണ് നാറ്റോപാത അടച്ചത്.
കഴിഞ്ഞ ആറ് ആഴ്ചയായി മധ്യസ്ഥര്‍ ചര്‍ച്ചകള്‍ക്കായി പാക്കിസ്ഥാനില്‍ തങ്ങുകയായിരുന്നു. നാറ്റോ പാത വീണ്ടും തുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വിജയിക്കുമെന്നായിരുന്നു യുഎസ് അധികൃതരുടെ വിശ്വാസം. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടായില്ലെന്നും വീണ്ടും ചര്‍ച്ച എന്ന് നടക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും പെന്റഗണ്‍ വക്താവ് ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സമയത്തും പാക്കിസ്ഥാനിലേക്ക് തിരിക്കാന്‍ മധ്യസ്ഥര്‍ തയ്യാറായിരിക്കുകയാണെന്നും ലിറ്റില്‍ പറഞ്ഞു.
യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരും നിയമോപദേശകരുമാണ് മധ്യസ്ഥ സംഘത്തില്‍ അംഗങ്ങളായിരുന്നത്. അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത തുറക്കുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് പാക്കിസ്ഥാനിലെത്തിയ പെന്റഗണ്‍ അധികൃതന്‍ പീറ്റര്‍ ലവോയിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് പാക് സൈനിക മേധാവി ജനറല്‍ അസ്ഫഖ് കയാനി തയ്യാറാകാതിരുന്നത്.
2014 അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലക്ഷത്തിലേറെ വരുന്ന യുഎസ് സൈനികരെ പിന്‍വലിക്കാനാണ് യുഎസിന്റെ തീരുമാനം. അതേസമയം നവംബറില്‍ പാക് സൈനികര്‍ കൊല്ലപ്പെടാന്‍ ഇടയായ വ്യോമാക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ യുഎസ് വിസമ്മതിച്ചു. പാക് അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന ഓരോ ട്രക്കിനും ആയിരത്തിലധികം ഡോളറുകള്‍ നല്‍കണമെന്ന പാക്കിസ്ഥാന്റെ ആവശ്യവും യുഎസ് തള്ളി.
പാക്കിസ്ഥാന് തയ്യാറാണെങ്കില്‍ നാറ്റോപാത തുറക്കുന്നത് സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കാന്‍ യുഎസ് തയ്യാറാണെന്ന് യുഎസ് വക്താവ് ജേ കാര്‍ണെ വ്യക്തമാക്കി.
യുഎസ്,പാക്കിസ്ഥാനുമായി സാങ്കേതികമായ ചര്‍ച്ചകള്‍ക്കാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ രാഷ്ട്രീയമുള്‍പ്പടെ വ്യത്യസ്ത തലത്തിലുള്ള ചര്‍ച്ചക്കാണ് പാക്കിസ്ഥാന് ഊന്നല്‍ നല്‍കുന്നതെന്നും പാക് വിദേശ മന്ത്രാലയം വക്താവ് മൊഅസം അഹമ്മദ് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: