ആഗമന പരീക്ഷ
വിദേശത്തുപോയിരിക്കുന്ന ആള് ഉടനെ തിരിച്ചുവരുമോ?
വിദേശത്തുപോയിരിക്കുന്ന ആള് ഉടനെ തിരിച്ചുവരുമോ, അതോ വരവിനു കാലതാമസം നേരിടുമോ എന്നറിയുന്നതിന് ‘ആഗമനപരീക്ഷ’ എന്ന ചക്രത്തില്‍ തൊടുക.
ആഗമനപരീക്ഷ
ഹനുമാന്: വിദേശത്തുപോയിരിക്കുന്ന ആള് ഉടനെ തിരിച്ചെത്തും.
നീലന്: ആ വ്യക്തി ഇപ്പോള്‍ വടക്കുദിക്കിലാണ്. ഉടനെ വരാന്‍ സാദ്ധ്യതയില്ല.
നളന്: അയാള്‍ കിഴക്കുദിക്കിലാണ് പോയിരിക്കുന്നത്. താമസിയാതെ മടങ്ങി എത്തും.
വിഭീഷണന്: വിദേശത്തുപോയിരിക്കുന്ന ആള് ഉടനെ മടങ്ങി എത്തും.
സുഗ്രീവന്: മടങ്ങിവരാന്‍ നാളുകള്‍ ഏറെ പിടിക്കും.
ലക്ഷ്മണന്: വിദേശത്തുപോയ വ്യക്തി തെക്കുകിഴക്കേ ദിക്കില്‍ ചുറ്റിത്തിരിയുകയാണെങ്കിലും ജീവിതത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. അവിടെത്തന്നെ സുഖമായി താമസിക്കാനാണ് സാദ്ധ്യത.
ശ്രീരാമന്: മടങ്ങിവരാന്‍ കാലതാമസം ഉണ്ടാകും. ഇപ്പോള്‍ അയാള്‍ തെക്കുകിഴക്കുദിക്കിലാണ് വസിക്കുന്നത്.
അംഗദന്: ആ വ്യക്തി അകലെയെങ്ങും പോയിട്ടില്ല. ഇവിടെ സമീപപ്രദേശത്തുതന്നെ ഉണ്ട്.
ജാംബവാന്: അയാള്‍ കുറച്ചുവടക്കുകിഴക്കോട്ടാണ് പോയിരിക്കുന്നത്. ഉടനെ വരാന്‍ സാദ്ധ്യത കുറവായി കാണുന്നു. എന്നു കരുതി ദുഃഖം വേണ്ട.
ബാലി: വിദേശത്തുപോയിരിക്കുന്ന വ്യക്തി ഏതായാലും ഇപ്പോള്‍ വരികയില്ല.
പാര്‍വതീഭായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: