വിദേശത്തോ മറ്റു ദൂരസ്ഥലങ്ങളിലോ യാത്രപോകാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ഗമനപരീക്ഷ
എന്ന 1-ാം ചക്രത്തില്‍ വിരല്‍തൊട്ട് ഫലം അറിയുക.
ഗമന പരീക്ഷ
ബാലി: നിങ്ങള്‍ യാത്രപോകാന്‍ ഉദ്ദേശിക്കുന്നത് തെക്ക് ദിക്കിലേക്കാണ്. ആ ആഗ്രഹം നടക്കും. പക്ഷേ അതുകൊണ്ട്നിങ്ങള്ക്ക് യാതൊരു പ്രയോജനവും ഉണ്ടായിരിക്കുകയില്ല.
നളന്: നിങ്ങള്‍ സമീപപ്രദേശത്തെവിടെയെങ്കിലുമാണ് യാത്രപോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഉടനെ തന്നെപോവുക. നിങ്ങള്‍ക്ക് ഉദ്ദിഷ്ടഫലം സിദ്ധിക്കും.
നീലന്: നിങ്ങള്‍ യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നത് വടക്കുദിശയിലേക്കാണ്. പക്ഷേ ആ യാത്രക്ക് കാലതാമസമുണ്ടാകും.
സുഗ്രീവന്: നിങ്ങള്‍ വടക്കുദിശയിലേക്കാണ് യാത്രപോകാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.
ശ്രീരാമന്: നിങ്ങള്‍ തെക്കുദിശയിലേക്ക് യാത്രപോകാന്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം ഉടനെ നിറവേറും.
വിഭീഷണന്: നിങ്ങള്‍ യാത്രപോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എത്രയുംപെട്ടെന്ന് തെക്കുദിക്കിലേക്കുപോകുക. കാര്യസിദ്ധി ഉണ്ടാകും.അമാന്തിക്കരുത്.
ലക്ഷ്മണന്: തെക്കുകിഴക്കുദിക്കിലേക്കാണ് നിങ്ങള്‍ യാത്രപോകാനാഗ്രഹിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ക്ക് പ്രതീക്ഷയ്ക്കൊത്ത നേട്ടം ഉണ്ടാവുകയില്ല.
ജാംബവാന്: തെക്കുകിഴക്കേ ദിക്കിലേക്കു പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ആഗ്രഹം സാധിക്കും. അതുകൊണ്ട് പ്രയോജനവും ഉണ്ടാകും.
അംഗദന്: നിങ്ങള്‍ക്ക് ദൂരയാത്ര നല്ലതല്ല.
ഹനുമാന്: നിങ്ങള്‍ കിഴക്കുദിക്കിലേക്കു പോകാന്‍ ആഗ്രഹിക്കുന്നു. കൊള്ളാം നല്ലതുതന്നെ വിജയം നേടും.
പാര്‍വതീഭായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: