ഗോഹട്ടി: അസമിലെ ഗോഹട്ടി വിമാനത്താവളത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. രാവിലെ 8.30നാണ് എയര്‍ഇന്ത്യ 9760 വിമാനം അടിയന്തരമായി ഇറക്കിയത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയര്‍ വേര്‍പ്പെട്ടു പോയതായും റിപ്പോര്‍ട്ട്. തലനാരിഴയ്ക്കാണു വന്‍ദുരന്തം ഒഴിവായത്. വിമാനത്തില്‍ നാലു ജീനക്കാരടക്കം 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറും തകരാറിലായതിനെ തുടര്‍ന്നു ഗോഹട്ടി എയര്‍പോര്‍ട്ട് അധികൃതര്‍ അടിയന്തര ലാന്‍ഡിങ്ങിന് അനുവാദം നല്കി. ദുരന്തം ഉണ്ടാകാതിരിക്കാന്‍ അധിക ഇന്ധനം കത്തിച്ചു കളഞ്ഞ ശേഷമാണു വിമാനം റണ്‍വേയില്‍ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: