വാഷിങ്ങ്ടണ്‍: അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യത്തെ 2014 ല്‍ പിന്‍വലിച്ചതിനുശേഷവും താലിബാന് ഇവിടെ ശക്തിപ്രാപിക്കുന്നുണ്ടോഎന്നത് ഉറപ്പ് വരുത്തണമെന്ന് ഇന്ത്യന്‍ നയതന്ത്ര വിദഗ്ദ്ധര്‍ പറഞ്ഞു.അഫ്ഗാനില്‍ നിന്ന് സൈന്യം പിന്‍വാങ്ങുന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഇവര്‍ ഇവിടെ ശക്തി പ്രാപിക്കുന്നതിനെ തടയണമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
താലിബാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളോ ഭീകരവാദപ്രവര്‍ത്തനങ്ങളോ ഉണ്ടാകുന്ന അവസരങ്ങളില്‍ അത്തരം സന്ദര്‍ഭങ്ങളെ ചെറുക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ നടപടികളും എടുക്കണമെന്ന് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമ രാവു പറഞ്ഞു.ഇന്ത്യയിലെ യുഎസ് സ്ഥാനപതി നാന്‍സി പവലുമായുള്ള കുടിക്കാഴ്ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.അഫ്ഗാനിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്.
സേനയുടെ സഹായത്തോടെ അഫ്ഗാനിലെ കഴിവ് വര്‍ദ്ധിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.അഫ്ഗാന്റെ കാര്യത്തില്‍ ഇന്ത്യ ഒരു ലയം സ്വീകരിച്ചിട്ടുണ്ടെന്നും റാവു പറഞ്ഞു.അഫ്ഗാന്റെ വളര്‍ച്ച എന്നത് ഇന്ത്യയുടെ പ്രധാനലക്ഷ്യം അല്ലെങ്കില്‍ പ്രധാന പരിഗണനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അഫ്ഗാന്റെ കാര്യത്തില്‍ ഇന്ത്യ ചില നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലായി അഫ്ഗാനുമായി നടത്തിവരുന്ന സഹകരണമാണ് ഈ നിക്ഷേപങ്ങള്‍ക്ക് തെളിവെന്നും നിരുപമ പറഞ്ഞു.. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ലോകത്തിന് അറിയാവുന്നകാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ സഹകരണവും ഉഭയകക്ഷി ബന്ധവും ഇതിന്റെ ഭാഗമാണെന്നും നിരുപമ പറഞ്ഞു.
അഫ്ഗാനിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ നാന്‍സി പവല്‍ അഭിനന്ദിക്കുകയും ചെയ്തു.2014ല്‍ അഫ്ഗാനില്‍ നിന്നും സൈന്യം പിന്‍വാങ്ങിയതിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് നല്ല ചര്‍ച്ചകള്‍ നടത്തിയതിനെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ നേതാക്കള്‍ അന്തര്‍ദേശീയ സമൂഹത്തിന്റെ സമാധാനമാണ് കാംക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
എല്ലാ മേഖലയിലുമുള്ള സുരക്ഷാവെല്ലുവിളിയെയാണ് അഫ്ഗാന് പ്രതിനിധീകരിക്കുന്നത്.എല്ലാ രാഷ്ട്രങ്ങളും സമാധാനപൂര്‍ണമായ ഒരു അഫ്ഗാനെയാണ് കാണാന്‍ ആഗ്രഹിക്കുന്നതെന്നും നിരുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: