ഹൈദ്രാബാദ്: അനധികൃത സ്വത്ത് സമ്പാദച്ചുവെന്ന കേസില്‍ അറസ്റ്റിലായ വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയെ സിബിഐ വീണ്ടും ചോദ്യം ചെയ്തു.
ജഗനെ രണ്ടുദിവസം കൂടെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന സിബിഐയുടെ ഹര്‍ജി പരിഗണിച്ചാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഗനെ വീണ്ടും സിബിഐ കസ്റ്റഡിയില്‍ വിട്ടത്.
കഴിഞ്ഞദിവസം രാവിലെ 10.30ടെയാണ് കനത്ത പോലീസ് സുരക്ഷയില്‍ കഡപ്പ എംപിയെ കേന്ദ്രീയ സദനിലുള്ള സിബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിനായി കൊണ്ടുവന്നത്.
മെയ് 27നാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗനെ സിബിഐ അറസ്റ്റുചെയ്തത്.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അദ്ദേഹമിപ്പോള്‍ ചഞ്ചല്‍ഗുഡ ജയിലിലാണ്.ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ജഗനെ അദ്ദേഹത്തിന്റെ അഭിഭാഷകരുടെ മുന്പാകെവേണം സിബിഐ ചോദ്യം ചെയ്യേണ്ടതതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ജൂണ്‍ 7ന് അവസാനിച്ച 5 ദിവസത്തെ കസ്റ്റഡിവേളയില് ജഗന് തങ്ങളുമായി സഹകരിച്ചില്ലെന്ന് സിബിഐ കോടതി മുമ്പാകെ അറിയിച്ചു.
വ്യാപാര രംഗത്ത് 850 കോടി രൂപയുടെ നിക്ഷേപം നടത്തിയത് ഹവാല ഇടപാടിലൂടെയാണോ എന്നകാര്യം വ്യക്തമായി അറിയാനാണ് ജഗനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പട്ടത്.
കൂടാതെ വിവിധ കമ്പനികളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും അനധികൃതമായി ജഗന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് നിക്ഷേപം ലഭിച്ചതു സംബന്ധിച്ച് സിബിഐ അന്വേഷിച്ചു വരികയാണ്.
ഈ കേസുമായി ബന്ധപ്പെട്ട് 3 കുറ്റപത്രങ്ങളാണ് സിബി ഐ തയ്യറാക്കിയിട്ടുള്ളത്.പിതാവ് വൈഎസ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജഗന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചത്.
കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സിബിഐ തയ്യറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ജഗന്റെ ഉടമസ്ഥതയിലുള്ള ജഗതി പബ്ലിക്കേഷന്‍ നാല് വര്‍ഷത്തിനുള്ളില്‍ 350 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: