ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷിനും കൊടി സുനിക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കണ്ണൂരുകാരനായ തനിക്കു പോലും രജീഷിനെ അറിയില്ല. ഇയാള്‍ക്കു പാര്‍ട്ടിയുമായി ബന്ധമില്ലെന്നു കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊന്ന്യം, പാട്യം മേഖല തനിക്കു വളരെ നന്നായി അറിയാവുന്ന പ്രദേശങ്ങളാണ്. എന്നിട്ടും തനിക്കു രജീഷിനെക്കുറിച്ച് അറിയില്ലെന്നും പിണറായി പറഞ്ഞു. കേസില്‍ പോലീസ് പല രീതിയില്‍ തെളിവെടുപ്പു നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത രവീന്ദ്രനെ മര്‍ദിച്ചു കുറ്റം സമ്മതിപ്പിക്കാനാണു പോലീസ് ശ്രമിച്ചത്.
ചന്ദ്രശേഖരനെ ഗൃഹപ്രവേശനത്തിനു ക്ഷണിച്ചു വരുത്തി കൊലയാളികളെ കാണിച്ചു കൊടുത്തെന്നാണ് രവീന്ദ്രനെതിരായ ആരോപണം. ഇത് ആര്.എം.പിക്കാര്‍ തയാറാക്കിയ കഥയാണ്. ഇത്തരത്തില്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു രവീന്ദ്രനെ 14 ദിവസമാണു പോലീസ് മര്‍ദ്ദിച്ചത്. ഈ സാഹചര്യത്തിലാണു പാര്‍ട്ടി അന്വേഷണത്തെ ശക്തമായി നേരിടാന്‍ തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: