ഗാസിയാബാദ്: ഇന്നലെ ആരംഭിച്ച ആരുഷി-ഹേംരാജ് ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണാവേളയില്‍ തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ സിബിഐ മൂന്ന് ദൃക്സാക്ഷികളെ കോടതി മുമ്പാകെ ഹാജരാക്കി. ഉത്തര്‍പ്രദേശ് പവര്‍ കോര്പ്പറേഷന് ലിമിറ്റഡിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കേന്ദ്ര ഫോറന്‍സിക് ലാബിലെ ശാസ്ത്രജ്ഞന്, സംഭവത്തിന്റെ ഫോട്ടോ എടുത്ത പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരെയാണ് സിബിഐ കോടതി മുമ്പാകെ ഹാജരാക്കിയത്.
ആരുഷിയും ഹേംരാജും കൊല്ലപ്പെട്ട മെയ് 15 ന് വൈദ്യുതിവിതരണം തടസപ്പെടുകയോ ഇല്ലാതാകുകയോ ചെയ്തിട്ടില്ലെന്ന് ഇതുസംബന്ധിച്ച് സിബിഐക്ക് നല്കിയ കത്ത് വാസ്തവമാണെന്നും വൈദ്യുതി ബോര്‍ഡ് എഞ്ചിനീയറായ രാജേഷ്കുമാര്‍ കോടതി മുമ്പാകെ പറഞ്ഞു.
അതേസമയം ദൃക്സാക്ഷികളുടെ പട്ടികയില്‍ ഫോട്ടോഗ്രാഫറായ ചുന്നിലാലിന്റെ പേരില്ലെന്ന് എതിര്‍ഭാഗം അഭിഭാഷകന് വാദിച്ചു. ഇതിനുമുമ്പ് രാജേഷ് തല്‍വാറിന്റെയും നൂപുര്‍ തല്‍വാറിന്റെയും പേരില്‍ കോടതി കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. കൂടാതെ കേസന്വേഷണം വഴിതിരിച്ചതിന് രാജേഷ് തല്‍വാറിന്റെ പേരില്‍ മറ്റൊരു കുറ്റംകൂടി പോലീസ് ചുമത്തിയിട്ടുണ്ട്.
നാലുവര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ പ്രതികളായവരുടെ വിചാരണ ഇന്നലെയാണ് ഗാസിയാബാദ് കോടതിയില്‍ ആരംഭിച്ചത്. ആരുഷിക്കേസ് സിബിഐ പുനരന്വേഷിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് നൂപുര്‍ തല്‍വാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച തള്ളിയിരുന്നു.
പ്രത്യേക സിബിഐ ജഡ്ജി എസ്. ലാലാണ് 2008 ല്‍ നടന്ന ആരുഷി-ഹേംരാജ് കൊലപാതകത്തില്‍ തല്‍വാര്‍ ദമ്പതികള്‍ക്ക് പങ്കുണ്ടെന്ന് കുറ്റംചുമത്തതിയത്. 14 കാരിയായ ആരുഷിയെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ വീട്ടുജോലിക്കാരനായ ഹേംരാജിനൊപ്പം കണ്ട മാതാപിതാക്കള്‍ ആരുഷിയെ കൊല്ലുകയായിരുന്നുവെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: